Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവല്ലയിൽ 14കാരിയെ...

തിരുവല്ലയിൽ 14കാരിയെ ബലാത്സംഗത്തിനിരയാക്കി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
തിരുവല്ലയിൽ 14കാരിയെ ബലാത്സംഗത്തിനിരയാക്കി; രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

തിരുവല്ല: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പട്ടാപ്പകൽ 14കാരിയെ ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. തിരുവല്ല കുറ്റൂരിലാണ് നടുക്കുന്ന സംഭവം.

ഇന്നലെ ഉച്ചയ്ക്കാണ് പീഡനം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് ബലാത്സംഗത്തിന് ഇരയായത്. അറസ്റ്റിലായ രണ്ട് പ്രതികളും ഇതര സംസ്ഥാന തൊഴിലാളികളാണെന്നും പൊലീസ് പറഞ്ഞു.

വഴിയരികിലെ തൊഴിലാളികളുടെ ക്യാമ്പിൽ പെൺകുട്ടി ഉറങ്ങുന്ന സമയത്തായിരുന്നു പീഡനം. വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുകാരിയായ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് പ്രതികൾ മൂത്ത കുട്ടിയെ പീഡിപ്പിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി പ്രതികളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.

പ്രതികളെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Show Full Article
TAGS:Rape Case POCSO Case Crime News 
News Summary - Minor girl raped by two youths in thiruvalla
Next Story