Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅ​സ്ഥി​യി​ൽ എ​ഴു​തി​യ...

അ​സ്ഥി​യി​ൽ എ​ഴു​തി​യ അ​ക്ഷ​ര​ങ്ങ​ൾ

text_fields
bookmark_border
അ​സ്ഥി​യി​ൽ എ​ഴു​തി​യ അ​ക്ഷ​ര​ങ്ങ​ൾ
cancel

അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാൻ ഇതൊക്കെ ഒരു പഴയ പെട്ടിയിലേക്ക് വാരിവലിച്ചിട്ടത്. എഴുതിത്തീർത്ത നോവലും കഥയും കവിതാ ലേഖനങ്ങളുടെ ഒരു വലിയ ശേഖരം. അച്ചടി മഷി പുരളാത്ത അദ്ദേഹത്തിന്റെ സാഹിത്യ അക്ഷരങ്ങൾ.!

പതിനാലാം ചരമ ദിനത്തിന്റെ ചടങ്ങുകൾക്ക് ശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ കുഴിമാടത്തിനടുത്തുള്ള വിറക് പുരയിലേക്ക് ആ പെട്ടി മാറ്റി. കടലാസ് കൂമ്പാരം നിറഞ്ഞ ആ പെട്ടിയിൽ തൊട്ടുനിൽക്കുമ്പോൾ മരിക്കുന്നതിന് തലേന്നാൾ ജ്വലിച്ചുനിന്ന അദ്ദേഹത്തിന്റെ ദൃഷ്ടി ഇപ്പോള്‍ എന്നെ കരിക്കുന്നതുപോലെ തോന്നി.

പിന്നിൽനിന്ന് ആരോ പറയുന്നത് കേട്ടു.

‘നിങ്ങൾ ആരെങ്കിലും ആ പെട്ടിക്കുള്ളിലുള്ളത് ഓരോന്നായി പുറത്തേക്ക് വലിച്ചിടൂ. നമുക്ക് ഉപകാരമുള്ളത് അതിനുള്ളിൽ കാണാതിരിക്കില്ല. ആവശ്യമില്ലാത്തത് നമുക്കു കത്തിച്ചുകളയാം.’

എരിഞ്ഞുതീരാത്ത അദ്ദേഹത്തിന്റെ അസ്ഥികളെ അദ്ദേഹം കുറിച്ചിട്ട വടിവൊത്ത അക്ഷരങ്ങളിൽ ഞാൻ കണ്ടു.!

Show Full Article
TAGS:varadhya madhyamam reading malayalam literature story 
News Summary - Letters written on bone
Next Story