കാലത്തെ അടുത്ത തലമുറക്കുവേണ്ടി അടയാളപ്പെടുത്തുന്നത് പത്രങ്ങൾ
text_fieldsവായന മരിക്കുന്നു. എഴുത്തു മറക്കുന്നു. ഇങ്ങനെയുള്ള ആശങ്കകളുടെ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെന്റ് യുഗം ഉയർത്തുന്ന ഭീഷണികൾ വേറെയും. മനുഷ്യരുടെ ജീവിതചര്യകളുടെ താളം തെറ്റുന്ന (മാറുന്ന) ഇന്നിന്റെ കാലത്തിലൂടെ കടന്നുപോകുമ്പോൾ അസ്വസ്ഥതകൾ അനുഭവിക്കുക സ്വാഭാവികം. എന്നാൽ മനുഷ്യകുലം ഉള്ളിടത്തോളം കാലം എഴുത്തും വായനയും നിലനിൽക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഓരോ കാലത്തെയും അടുത്ത തലമുറക്ക് വേണ്ടി അടയാളപ്പെടുത്തുന്നത് പത്രങ്ങളും പുസ്തകങ്ങളുമാണ്. ചരിത്രനിർമിതിയിൽ പത്രങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ ദിനപത്രങ്ങൾ നിലനിൽക്കുകതന്നെ വേണം. വായനയുടെ സുഗന്ധം പരക്കണം. നീതിയുടെ കാവലാളായി അക്ഷരങ്ങൾ ജ്വലിക്കണം. സ്നേഹവും സൗഹൃദവും വാക്കുകൾ ചേർന്നുനിൽക്കുന്നത് പോലെ ഒത്തുചേരണം. മലയാളപത്രങ്ങളിൽ ഈ ദൗത്യം വിജയകരമായി പ്രവർത്തികമാക്കാൻ ഗൾഫ് മാധ്യമത്തിന് കഴിയുന്നുണ്ട്. അരികുവത്കരിക്കപ്പെട്ടവന്റെ ശബ്ദമായി പീഡിതന്റെ രോദനമായി ഗൾഫ് മാധ്യമത്തിൽ മഷി പടരുമ്പോൾ മനുഷ്യത്വം മാഞ്ഞുപോയിട്ടില്ലെന്ന് നമ്മളറിയുന്നു. മലയാളിയുടെ ദിനചര്യകൾ പതിവ് തെറ്റുമ്പോഴും പത്രവായനയെ പാടേ കൈയൊഴിയാത്ത മലയാളിക്ക് മുമ്പിൽ ഗൾഫ് മാധ്യമം ഉണ്ട്. ഈ കാമ്പയിന് ഭാവുകങ്ങൾ.


