Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമൂന്ന് മിനിക്കഥകൾ

മൂന്ന് മിനിക്കഥകൾ

text_fields
bookmark_border
മൂന്ന് മിനിക്കഥകൾ
cancel

ചായ

ഒരെത്തും പിടിയും കിട്ടാതെ വന്നപ്പോഴാണ് ചായ കുടിക്കണമെന്ന് തോന്നിയത്. കടയിൽ പതിവു തിരക്കില്ല.

‘അപ്പുണ്ണിയേട്ടാ’

ഒരു മൂളലിൽ മറുപടി വന്നു.

‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്നെഴുതിയ ബോർഡിന്റെ താഴെയിരുന്ന് രണ്ടുപേർ എന്തോ അടക്കം പറയുന്നുണ്ട്. അവരുടെ മുന്നിലെ ഒഴിഞ്ഞ ഗ്ലാസിലും പ്ലേറ്റിലും രണ്ടുമൂന്ന് ഈച്ചകൾ പറന്നു നടക്കുന്നുണ്ട്. എതിരെ ഞാനുമിരുന്നു.

ഇടക്കുയർന്ന ചിരിയിൽ നിന്നും ഒരു അശ്ലീലം എന്റെ മേലേക്ക് തെറിച്ചു. എന്റെ വിമ്മിഷ്ടം ചൂടുപിടിക്കും മുൻപേ ചായ വന്നു. കട്ടൻ ആറിത്തണിഞ്ഞിട്ടുണ്ട്. ഒറ്റക്കടിയിൽ തന്നെ തികട്ടിവന്ന പരിപ്പുവട ഒന്നമർത്തി നോക്കി. ചീർത്ത് പതം വന്നിട്ടുണ്ട്. എനിക്കെന്തോ, രാഷ്ട്രീയം പറയണമെന്ന് തോന്നി.

ശീ​ർ​ഷാ​സ​നം

പൊ​ന്ന് കാ​യ്ക്കു​ന്ന മ​ര​മാ​യി​രു​ന്നു. പു​ര​യ്ക്കു​നേ​രെ ചാ​ഞ്ഞു. മു​റി​ക്ക​ണ​മെ​ന്ന് ശാ​സ്ത്രം. മു​റി​ച്ചു. വീ​ണ​തോ പു​ര​പ്പു​റ​ത്തും.

പ​ലാ​യ​നം

അ​തി​ർ​ത്തി ക​ട​ന്നു​പോ​കു​ന്ന അ​വ​സാ​ന​ത്തെ മ​ര​ത്തോ​ട് മ​ഴ ചോ​ദി​ച്ചു.

‘ഒ​രു വി​ത്ത് ത​രാ​മോ? നി​ന്റെ ഓ​ർ​മ്മ​യ്ക്കാ​യി’

മ​രം ഒ​ന്ന് നി​ന്നു. പി​ന്നെ, കൊ​മ്പു​ക​ൾ താ​ഴ്ത്തി,

ചി​ല്ല​ക​ൾ ഒ​തു​ക്കി പ​തി​യെ ക​ട​ന്നു​പോ​യി.

ഒ​ന്നും പ​റ​യാ​തെ... ഒ​പ്പം മ​ഴ​യും.

Show Full Article
TAGS:Literatue Malayalam Story reading varadhya madhyamam 
News Summary - Three mini-stories
Next Story