അന്ധാധുനിലേക്ക് ആദ്യം പരിഗണിച്ചത് എന്നെ , നായികയായി കങ്കണയെയും; വെളിപ്പെടുത്തലുമായി വരുൺ ധവാൻ
text_fieldsആയുഷ്മാൻ ഖുറാനയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായിരുന്നു അന്ധാധുൻ. 2018ൽ പുറത്തിറങ്ങിയ സിനിമ ബോളിവുഡിലെ തന്നെ മികച്ച ത്രില്ലറുകളിലൊന്നായിരുന്നു. രാധികാ ആപ്തെ നായികയായെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോളിതാ അന്ധാധുനിലേക്ക് ആദ്യം പരിഗണിച്ചത് തന്നയായിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വരുിൺ ധവാൻ. ഹാസ്യ താരമായ തന്മയ് ഭട്ടിന്‍റെ യൂട്യൂബ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് വരുൺ ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, സിനിമയിൽ നായികയായി പരിഗണിച്ചത് കങ്കണയെയായിരുന്നുവെന്നും താരം പറഞ്ഞു.
താൻ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നതിനാലാണ് അന്ന് അന്ധാധുൻ നിഷേധിച്ചത്. എന്നാൽ ിപ്പോൾ അതിൽ ഖേദം തോന്നുന്നുണ്ടെന്നും വരുൺ പറഞ്ഞു. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമ കാഴ്ച വൈകല്യമുള്ളതായി അഭിനയിച്ച ഒരു പിയാനിസ്റ്റിന്‍റെയും അയാൾ അറിയാതെ അകപ്പെടുന്ന ഒരു കൊലപാതകത്തിന്‍റെയും കഥയാണ് പറയുന്നത്.


