Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകല്യാണപ്പെണ്ണായി...

കല്യാണപ്പെണ്ണായി വിളക്കുമേന്തി കലിതുള്ളി മംമ്ത; 'മൈ ഡിയർ സിസ്റ്റർ' പ്രോമോ വിഡിയോ പുറത്ത്

text_fields
bookmark_border
കല്യാണപ്പെണ്ണായി വിളക്കുമേന്തി കലിതുള്ളി മംമ്ത; മൈ ഡിയർ സിസ്റ്റർ പ്രോമോ വിഡിയോ പുറത്ത്
cancel

അരുൾനിതിയും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'മൈ ഡിയർ സിസ്റ്റർ'ൻറെ ടൈറ്റിൽ പ്രൊമോ വിഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തിൽ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂർത്തത്തെ ആസ്പദമാക്കിയാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്‌മൈൻസ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരവും മനീഷ് ഷായും ചേർന്നാണ് നിർമിക്കുന്നത്.

'യെന്നങ്ക സർ ഉങ്ക സട്ടം' എന്ന തൻറെ ആദ്യ ചിത്രത്തിന് ശേഷം പുതിയൊരു പ്രമേയവുമായി എത്തുകയാണ് പ്രഭു ജയറാം. 2021 റിലീസ് ചെയ്ത 'യെന്നങ്ക സർ ഉങ്ക സട്ടം' മികച്ച അഭിപ്രായം നേടിയിരുന്നു. പുതിയ ചിത്രത്തിൽ അരുൾനിതിയെയും മംമ്തയെയും കൂടാതെ അരുൺ പാണ്ഡ്യൻ, മീനാക്ഷി ഗോവിന്ദരാജൻ തുടങ്ങിയവരും അണിനിരക്കുന്നു. നിവാസ് കെ. പ്രസന്ന ഗാനങ്ങളൊരുക്കുന്ന മൈ ഡിയർ സിസ്റ്ററിന്‍റെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് വെട്രിവേൽ മഹേന്ദ്രനും എഡിറ്റിങ് വെങ്കട്ട് രാജനുമാണ്. എ. കുമാർ ആണ് ചിത്രത്തിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. 2024ലെ വിജയ് സേതുപതി ചിത്രം 'മഹാരാജ'ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് 'മൈ ഡിയർ സിസ്റ്റർ'. ചിത്രത്തിൻറെ റിലീസ് 2026ൻറെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കാമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

സംവിധായകൻ പ്രഭു ജയറാം പറയുന്നതനുസരിച്ച് ചിത്രത്തിന്റെ കഥാതന്തു കടുത്ത പുരുഷാധികാരവാദിയായ പച്ചൈ കൃഷ്ണനും അദ്ദേഹത്തിന്റെ മൂത്ത സഹോദരിയും ഫെമിനിസ്റ്റുമായ നിർമലാദേവിയും തമ്മിലുള്ള ആശയ സംഘർഷത്തെ ചുറ്റിപ്പറ്റിയാണ്. ചിത്രീകരണ സമയത്ത് അരുള്‍നിതിയും മംമ്താ മോഹൻദാസും തമ്മിലുണ്ടായ യഥാർഥ ഹാസ്യപരമായ ഇടപെടലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രമോഷണൽ മെറ്റീരിയലിൽ തയാറാക്കിയിട്ടുള്ളത്.

“വ്യത്യസ്തവും അർത്ഥപൂർണവുമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന കലാകാരന്മാരുമായി സഹകരിക്കുന്നത് ഞങ്ങൾക്കൊരു അഭിമാനമാണെന്ന് പാഷൻ സ്റ്റുഡിയോസിന്റെ നിർമാതാവ് സുധൻ സുന്ദരം പറഞ്ഞു. തിരക്കഥകളുടെ തെരഞ്ഞെടുപ്പിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്ന അരുള്‍നിതി, ഈ ഹൃദ്യമായ കഥയിലൂടെ വീണ്ടും തന്റെ അഭിനയ വൈവിധ്യം തെളിയിച്ചിരിക്കുകയാണ്. മംമ്താ മോഹൻദാസ്‌ അതുല്യമായ ആഴവും വ്യക്തിത്വവുമുള്ള കലാകാരിയാണ്. ചിത്രത്തിന്റെ പ്രഖ്യാപന വിഡിയോ, സിനിമയുടെ ഭാവവും ആത്മാവും പ്രതിഫലിപ്പിക്കുന്ന ഒരത്യന്തം മനോഹരമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകുന്നു.

കലാസംവിധാനം - കെ. ആറുസാമി, സഹ സംവിധായകർ - കപിൽ ദേവ്. എം & ആഷിഷ്. ബി, ഗാനരചന - ഉമാ ദേവി, മോഹൻ രാജൻ, വിഘ്നേഷ് ശ്രീകാന്ത്, ജെഗൻ കവിരാജ്, പ്രഭു ജയറാം, സ്റ്റണ്ട് - ഗണേഷ്, കൊറിയോഗ്രാഫർ - ശങ്കർ ആർ, സ്റ്റിൽസ് - ആകാശ് ബാലാജി, വസ്ത്രാലങ്കാരം - ദിനേശ് മനോഹരൻ, ഡി.ഐ കളറിസ്റ്റ് - ജോൺ ശ്രീറാം, വി.എഫ്.എക്സ് സൂപ്പർവൈസർ - ഫാസിൽ, ഡി.ഐ & വി.എഫ്.എക്സ് സ്റ്റുഡിയോ - പിക്സൽ ലൈറ്റ്സ്, സൗണ്ട് ഡിസൈൻ - ജെയ്‌സൺ ജോസ്, ഡാനിയൽ ജെഫേഴ്‌സൺ, ഡബ്ബിങ് എഞ്ചിനീയർ - എൻ വെങ്കട് പാരി.

Show Full Article
TAGS:mamta mohandas Movie News Entertainment News Tamil Movie 
News Summary - Arulnithi-Mamta Mohandas film My Dear Sister
Next Story