28ാം വയസ്സിൽ കോടികളുടെ വീട്, ആഢംബര കാറുകൾ, സ്വന്തമായ് ലക്ഷ്വറി ബ്രാന്‍റ്; ആര്യൻ ഖാനിന്ന് പിറന്നാൾ...
text_fieldsഎബ്രാം ഖാൻ, ആര്യൻ ഖാൻ, സുഹാന ഖാൻ
ബോളിവുഡിലെ കിംങ് ഖാൻ ഷാരൂഖ് ഖാന്‍റെ മകൻ എന്നതിലുപരി ബോളിവുഡിൽ തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കുകയാണ് ആര്യൻ ഖാൻ. ആര്യൻ സംവിധാനം ചെയുന്ന 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന പരമ്പര ബോളിവുഡിൽ ഹിറ്റായി സംപ്രേക്ഷണം തുടരുകയാണ്. ഇന്ന് തന്‍റെ 28ാം പിറന്നാൾ ആഘോഷത്തിലാണ് താരം.
നിരവധി താരങ്ങളാണ് ആര്യൻ ഖാന് പിറന്നാൾ ആളംസകൾ പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖിന്‍റെ ഏക മകളും ആര്യന്‍റെ സഹോദരിയുമായ സുഹാന ഖാൻ തന്‍റെ പ്രിയപ്പെട്ട സഹോദരന് പിറന്നാൾ ആശംസകൾ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താരങ്ങളായ അനന്യ പാണ്ഡെ, ഷാനായ കപൂർ എന്നിവരും താരത്തിന് ആശംസകൾ അറിയിച്ചു.
1997 നവംബറിൽ മുംബൈയിൽ ജനിച്ച ആര്യൻ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച ശേഷം ലണ്ടനിലെ സെവനോക്സ് സ്കൂളിൽ പഠനം തുടർന്നു. പിന്നീട് സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്നും സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിലും പഠനം പൂർത്തിയാക്കി. അച്ഛന്‍റെ പാത പിന്തുടർന്ന് സിനിമയിൽ നായകനായുള്ള ആര്യന്‍റെ അരങ്ങേറ്റം കാത്തിരുന്നവരെ ഡയറക്ടറായെത്തി ഞെട്ടിച്ചിരിക്കുകയാണ് താരം.
തന്‍റെ ഇരുപത്തിയെട്ടാം വയസ്സിനുള്ളിൽ തന്നെ ആര്യൻ ഖാന്‍റെ സമ്പാദ്യം കോടികളാണ്. 2022 ആര്യൻ തന്‍റെ ലക്ഷ്വറി ബ്രാന്‍റായ ഡി'യവോൽ ആരംഭിച്ചു. രണ്ടു ലക്ഷം രൂപവരെ വിലമതിക്കുന്ന ജാക്കറ്റുകൾ, 24,400 ന്‍റെ ടീ ഷർട്ടുകൾ, 45,500 രൂപയുടെ ഹുഡികൾ എന്നിങ്ങനെ വളരെ പെട്ടന്നാണ് സംരംഭം ആഢംബര ബ്രാന്‍റായി മാറിയത്. ഒരു വർഷത്തെ താരത്തിന്‍റെ വരുമാനം 80 കോടിക്കു മുകളിലാണ്.
ഓഡി എ6, ബി.എം.ഡബ്ല്യൂ 730 എൽ.ഡി, മെർസിഡെസ് ജി.എൽ.എസ് 350ഡി, സ്പോർട്ടി ജി.എൽ.ഇ 43 എ.എം.ജി കോപ് എന്നുതുടങ്ങി നിരവധി ആഢംബര കാറുകളും ആര്യന്‍റെ ഗാരേജിലുണ്ട്. ഡൽഹിയിൽ 37 കോടിയുടെ വീടും താരത്തിന്‍റേതായി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബോബി ഡിയോൾ, ലക്ഷ്യ, സഹേർ ബംബ്ബ, മനോജ് പഹ്‌വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയാൽ, അന്യ സിംഗ്, ഗൗതമി കപൂർ എന്നിവരുൾപ്പെടെ വലിയ താരനിരയാണ് 'ദി ബാഡ്സ് ഓഫ് ബോളിവുഡിൽ' അണിനിരക്കുന്നത്. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, കരൺ ജോഹർ, ആമിർ ഖാൻ, രൺവീർ സിംഗ് എന്നിവരും ഷാരൂഖ് ഖാനും പ്രത്യേക വേഷങ്ങളിൽ എത്തി. രണ്ടാം സീസൺ ഉടനടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


