'മയക്കുമരുന്ന് ജീവിതം തകർത്തു; ശ്വാസമെടുക്കുമ്പോൾ വലിയ വിസിൽ പോലുള്ള ശബ്ദം കേൾക്കാം' മെക്കൽ ജാക്സന്‍റെ മകൾ പാരിസ് ജാക്സൺ
text_fieldsമയക്കുമരുന്ന് ഉപയോഗം ജീവിതം തകര്‍ത്തെന്ന് തുറന്നുപറഞ്ഞ് പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ മകളും ഗായികയുമായ പാരിസ് ജാക്‌സണ്‍. ടിക് ടോക് വീഡിയോയിലൂടെയാണ് പാരിസിന്‍റെ തുറന്നുപറച്ചില്‍.
'പെര്‍ഫൊറേറ്റഡ് സെപ്റ്റം' (മൂക്കിനുള്ളിലെ ദ്വാരം) അവസ്ഥയുണ്ട്. ഇപ്പോള്‍ ശ്വാസമെടുക്കുമ്പോള്‍ ഒരു വലിയ വിസില്‍ ശബ്ദം കേള്‍ക്കാം' - ഫോണിന്റെ ഫ്ളാഷ്ലൈറ്റ് മൂക്കിനുള്ളിലേക്ക് തെളിച്ചുകൊണ്ട് അവര്‍ പറഞ്ഞു. കുട്ടികളേ നിങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.
മുന്‍കാല മയക്കുമരുന്ന് ഉപയോഗം ജീവിതം നശിപ്പിച്ചു. 20 വയസിൽ ലഹരിക്ക് അടിമായായിരുന്നു. ആറ് വര്‍ഷമായി ലഹരിയില്‍ നിന്ന് മുക്തയാണ്. പക്ഷേ, ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും 27കാരിയായ പോപ് ഗായിക പറഞ്ഞു.
പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകാൻ കഴിയുന്നില്ല. ശസ്ത്രക്രിയയ്ക്ക് വിധേയയാകുമ്പോള്‍ ഗുളികകള്‍ കഴിക്കേണ്ടിവരും എന്നതിനാല്‍ മൂക്ക് ശരിയാക്കാനുള്ള ശസ്ത്രക്രിയ നടത്താനാവില്ല.
മൈക്കല്‍ ജാക്‌സണ്‍ന്റെ രണ്ടാമത്തെ മകളാണ് പാരീസ്. ജാക്സണ്‍-ഡെബ്ബി റോവ് ദമ്പകികള്‍ക്ക് 1998 ലാണ് പാരിസ് ജാക്സൺ ജനിക്കുന്നത്. 1999 ല്‍ ജാക്സണും ഡെബ്ബിയും വേര്‍പിരിഞ്ഞു. ഗായികയായ പാരീസ് മോഡലിങ് രംഗത്തേക്കും കടന്നു. ഫോട്ടോഷൂട്ടുകൾക്ക് വമ്പൻ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് പാരിസ്. മൈക്കിള്‍ ജാക്സണെ കൊലപ്പെടുത്തിയതാണെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാരിസ് ആരോപിച്ചിരുന്നു.
പാരിസിന് തന്നെക്കാൾ ഒരു വയസ് കൂടുതലുള്ള ജ്യേഷ്ഠൻ ഉണ്ട്. 1999ൽ മാതാപിതാക്കളുടെ വിവാഹ മോചനത്തിനു ശേഷം പൂർണമായി പിതാവിന്റെ സംരക്ഷണയിൽ നെവർലാന്റ് റാഞ്ചിലാണ് പാരിസും സഹോദരങ്ങളും ജീവിച്ചത്. പിതാവിന്റെ സുഹൃത്തുക്കളും അഭിനേതാക്കളായ എലിസബത്ത് ടൈലറും മാക്കുലൈ കുൾക്കിനുമാണ് പാരിസിന്റെയും സഹോദരൻ പ്രിൻസിന്റെയും' ഗോഡ് പാരന്റ്'. കുട്ടിക്കാലത്ത് പിതാവിനൊപ്പം പുറത്തുപോകുമ്പോൾ ഇവർ മാസ്ക് കൊണ്ട് മുഖം മറക്കുമായിരുന്നു.
മൈക്കിള്‍ ജാക്സണെ കൊലപ്പെടുത്തിയതാണെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാരിസ് ആരോപിച്ചിരുന്നു. 2010 ൽ പാരിസ് ജാക്സൺ സഹോദരങ്ങൾക്കും മുത്തശ്ശി കാതറിൻ ജാക്സനും ഒപ്പം പിതാവിന്റെ മരണത്തെ തുടർന്നുള്ള ജീവിതത്തെ കുറിച്ച് അഭിമുഖം നൽകിയിരുന്നു.


