ബഹ്‌റൈൻ ഇന്‍റർനാഷനൽ സർക്യൂട്ടിൽ ഇന്ന് വേഗപ്പോരിന്‍റെ ആവേശദിനം
text_fieldsമനാമ: മിഡിൽ ഈസ്റ്റിലെ മോട്ടോർസ്‌പോർട്ടിന്റെ വീടായ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ഇന്ന് വേഗപ്പോരിന്‍റെ ആവേശദിനം. 2025 എഫ്.ഐ.എ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് (ഡബ്ല്യു.ഇ.സി) സാഖിറിലെ സർക്യൂട്ട് വേഗരാജാക്കന്മാരുടെ സൂപ്പർ കാറുകളാൽ ഇന്ന് ഉച്ചക്ക് രണ്ടോടെ ചൂടുപിടിച്ചു തുടങ്ങും. രാത്രി 10 ഓടെ അണയും.
ബാപ്കോ എനർജീസ് 8 ഹവേഴ്സ് ഓഫ് ബഹ്റൈനാണ് ഇന്ന് അരങ്ങുണരുക. കഴിഞ്ഞ ദിവസം നടന്ന പ്രാധമിക റൗണ്ടുകൾക്ക് ശേഷമാണ് ഇന്നത്തെ മത്സരങ്ങൾ. വെള്ളിയാഴ്ച നടന്ന യോഗ്യതാ മത്സരങ്ങളും ആവേശകരമായിരുന്നു. ടെറി ഗ്രാൻറ്, ലീ ബോവേഴ്സ് എന്നിവരുടെ സ്റ്റണ്ട് ഷോകൾ, മോൺസ്റ്റർ ട്രക്ക് യാത്രകൾ, കുട്ടികൾക്കായുള്ള തീം പാർക്ക്, ഫെയ്സ് പെയിന്‍റിങ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.45 മുതൽ 12.35 വരെ ആരാധകർക്ക് പിറ്റ് വാക്കും ഓട്ടോഗ്രാഫ് സെഷനും ഉണ്ടായിരിക്കും.


