തൃക്കരിപ്പൂര് മുജമ്മഅ് ബഹ്റൈൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസയ്യിദ് അസ്ഹർ ബുഖാരി (പ്രസി.), അബ്ദുസമദ് കാക്കടവ് (ജന. സെക്ര.), മുഹമ്മദ് ഹാജി (ട്രഷ.)
മനാമ: കാസർകോട് തൃക്കരിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മുജമ്മഉൽ ഇസ്ലാമിയ്യയുടെ പ്രവർത്തനങ്ങൾക്കായി ബഹ്റൈൻ കമ്മിറ്റി രൂപവത്കരിച്ചു. സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ തങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്ന സ്ഥാപനത്തിന് കീഴിലായി മുന്നൂറിലേറെ വിദ്യാർഥികൾ ദർസ്, ദഅവ, അഗതി അനാഥ മന്ദിരം, ഹിഫ്സുൽ ഖുർആൻ തുടങ്ങി വിഭിന്ന തലങ്ങളിൽ സൗജന്യമായി മതഭൗതിക വിജ്ഞാനം നേടുന്നതോടൊപ്പം 1500 ലേറെ വിദ്യാർഥികൾ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠനം നടത്തുന്നുണ്ട്. ഇസ-ടൗൺ സുന്നി സെന്ററിൽ ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കമ്മറ്റി രൂപവത്കരണത്തിന് മുജമ്മഅ് ദഅവ കോളജ് പ്രിൻസിപ്പൽ സ്വാദിഖ് അഹ്സനി നേതൃത്വം നൽകി. ഭാരവാഹികളായി അസ്ഹർ ബുഖാരി തങ്ങൾ സഖാഫി കുണിയ (പ്രസിഡന്റ്), അബ്ദുസ്സമദ് കാക്കടവ് (ജനറൽ സെക്രട്ടറി), മുഹമ്മദ് ഹാജി കണ്ണപുരം (ഫൈനാൻസ് സെക്രട്ടറി) ഉസ്മാൻ സഖാഫി ഇരിങ്ങൽ, മുസ്തഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം (വൈസ് പ്രസിഡൻറ്), നൗഷാദ് മുട്ടുന്തല, റിയാസ് ഉദിനൂർ (ജോയൻറ് സെക്രട്ടറി), ശമീർ ഇബ്രാഹിം ഫാളിലി ആയിറ്റി (ഓർഗ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
മുനീർ കുന്നുകൈ, റസാഖ് കണ്ണപുരം, അസ്ഹറുദ്ദീൻ ചെമ്പ്രകാനം, ആസിഫ് ചെമ്പ്രകാനം, അബ്ദുസത്താർ കുന്നുംകൈ, റാഫി കുന്നുകൈ, ഷഫീഖ് കണ്ണപുരം, അബ്ദുല്ല കക്കട്ട്, എന്നിവർ സംബന്ധിച്ചു. അബ്ദുസമദ് കാക്കടവ് നന്ദി പറഞ്ഞു.


