Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ അത്യാധുനിക...

ഒമാനിൽ അത്യാധുനിക ഇലക്ട്രിക് വാഹനങ്ങളുമായി ‘ദീപാൽ’

text_fields
bookmark_border
ഒമാനിൽ അത്യാധുനിക ഇലക്ട്രിക് വാഹനങ്ങളുമായി ‘ദീപാൽ’
cancel

മസ്കത്ത്: ചങ്കൻ ഓട്ടോമൊബൈലിന്റെ ന്യൂ എനർജി വെഹിക്കിൾ ബ്രാൻഡായ ‘ദീപാൽ’ ഒമാൻ വിപണിയിൽ. ദീപാൽ എസ്05, എസ്07, ജി318 എന്നീ അത്യാധുനിക മോഡലുകളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒമാനിൽ ചങ്കന്റെ ഔദ്യോഗിക വിതരണക്കാരായ അറേബ്യൻ ഗൾഫ് ഓട്ടോമൊബൈൽസ് ആൻഡ് എക്യുപ്‌മെന്റ് (എ.ജി.എ.ഇ) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു മോഡൽ ലോഞ്ചിങ്.

ദീർഘയാത്രകളിൽ കൂടുതൽ ഇന്ധനക്ഷമതയും ദീർഘദൂര ശേഷിയും നൽകുന്ന റേഞ്ച് എക്സ്റ്റൻഡഡ് ഇലക്ട്രിക് വെഹിക്കിൾ (ആർ.ഇ.ഇ.വി) സാങ്കേതികവിദ്യയാണ് ഈ വാഹനങ്ങളുടെ പ്രധാന സവിശേഷതയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 2020-ൽ ഒമാൻ വിപണിയിൽ പ്രവേശിച്ച ചങ്കൻ ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തിലേറെ ഉപഭോക്താക്കളെ സ്വന്തമാക്കിയ ബ്രാൻഡാണ്. ഒമാനിലെ ചൈനീസ് കാർ ബ്രാൻഡുകളിൽ തുടർച്ചയായി നാല് വർഷമായി രണ്ടാം സ്ഥാനത്താണ് ചങ്കാൻ. നിലവിൽ സുൽത്താനേറ്റിലുടനീളം എട്ടു വൻ ഷോറൂമുകളും 14 ലേറെ സർവീസ് സെന്ററുകളും കമ്പനിക്കുണ്ട്.

ദൈനംദിന നഗരയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ, അത്യാധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള സ്മാർട്ട് അർബൻ എസ്‌യുവിയാണ് ദീപാൽ എസ്05. പ്രീമിയം എസ്‌യുവി അനുഭവം തേടുന്നവർക്കായി ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതികവിദ്യയും കൂടുതൽ യാത്രാസുഖവും വാഗ്ദാനം ചെയ്യുന്ന മോഡലാണ് ദീപാൽ എസ്07. ഒമാന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്കും ഓഫ് റോഡ് സാഹസിക യാത്രകൾക്കും അനുയോജ്യമായ ഓൾ വീൽ ഡ്രൈവ് എസ്‌യുവിയാണ് ദീപാൽ ജി318.

എല്ലാ ദീപാൽ മോഡലുകൾക്കും ആറു വർഷം അല്ലെങ്കിൽ 2,50,000 കിലോമീറ്റർ മാനുഫാക്ചറർ വാറന്റിയും പവർ ബാറ്ററിക്ക് എട്ടു വർഷം അല്ലെങ്കിൽ 2,50,000 കിലോമീറ്റർ വാറന്റിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഖുറം, സുഹാർ എന്നിവിടങ്ങളിലെ ദീപാൽ ഷോറൂമുകളിലും സലാല, മവാല, ഇബ്രി, നിസ്‌വ, ബർക്ക, സൂർ എന്നിവിടങ്ങളിലെ സെയിൽസ് സെന്ററുകളിലും ഈ വാഹനങ്ങൾ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Show Full Article
TAGS:electric vehicles Oman News 
News Summary - 'Deepal' with state-of-the-art electric vehicles in Oman
Next Story