സലാലയിൽ മെഹന്തി, കളറിങ് മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsസലാല: പ്രവാസി വെൽഫെയർ സംഘടിപ്പിച്ച വെൽഫെയർ കപ്പ് ക്രിക്കറ്റ് കാർണിവലിന്റെ ഭാഗമായി വനിതകൾക്കും കുട്ടികൾക്കുമായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. വനിതകൾക്കായി നടത്തിയ മെഹന്തി മത്സരത്തിൽ റാഫിദ,ഹൗവ ഹസ, നാജിയ എന്നിവർ ആദ്യ മൂന്ന് സ്ഥാനം സ്വന്തമാക്കി. ബാൾ മത്സരത്തിൽ സുബലിൻ, ഫസ്ന ഷഫീർ, ഷെറീന ഷിയാസ് എന്നിവരും ഷൂട്ടൗട്ടിൽ ഫാത്തിമ മഹ്‌റീൻ, മിഷ,
റാഷിദ ജസീം എന്നിവരും ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി. കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ സോഹ ഫാത്തിമ, ഐറ മറിയം, അലിഷ അബ്ദുല്ല എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ദാൻവി വിപിൻ, ഫെൽവ, ഇഹ രനീഷ് എന്നിവരും ആദ്യ സ്ഥാനം നേടി.
റുക്സാന സെയ്തലവി, സാജിത സൈനുദ്ദീൻ, സാജിത ഹഫീസ്, മദീഹ ഹാരിസ് തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു. പരിപാടികൾക്ക് തസ്രീന ഗഫൂർ, ആരിഫ പൊന്നാനി, മുംതാസ് റജീബ്, സൽമ ഫഹദ്, സജന അബ്ദുല്ല, തുടങ്ങിയവർ നേതൃത്വം നൽകി.സലാലയിൽ മെഹന്തി, കളറിങ് മത്സരങ്ങൾ സംഘടിപ്പിച്ചു


