ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം
text_fieldsഡോ. പി. അബ്ദുവിന്റെ പുസ്തകം പ്രകാശനംചെയ്തു
ഷാർജ: ഡോ. പി. അബ്ദു രചിച്ച അസ്സാഖാത്തുസ്സിറാഇയ്യ ഫിൽ മൻദൂരിൽ ഇസ്ലാമി (കാർഷിക സംസ്കാരം ഇസ്ലാമിക കാഴ്ചപ്പാടിൽ) എന്ന അറബി പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. റൈറ്റേഴ്സ് ഫോറം വേദിയിൽ നടന്ന പുസ്തകപ്രകാശനം ഷാർജയിലെ ശൈഖ് ഹാജി അബ്ദുറഹ്മാൻ നിർവഹിച്ചു.
ഡോ. പി. അബ്ദു രചിച്ച അറബി പുസ്തകത്തിന്റെ പ്രകാശനം ശൈഖ് ഹാജി അബ്ദുറഹ്മാൻ നിർവഹിക്കുന്നു
ഹസൈനാർ അൻസാരി അബൂദബി ആദ്യ കോപ്പി ഏറ്റുവാങ്ങി. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ്, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, കെ.എൽ.പി. ഹാരിസ്, പി.പി. മമ്മദ് കോയ പരപ്പിൽ, ഹാസിൽ മുട്ടിൽ, ഡോ. ജാബിർ അമാനി, ഡോ. അൻവർ സാദത്ത്, യുവത ബുക്ക് ഹൗസ് മാനേജർ ഹാറൂൻ കക്കാട്, ബഷീർ തിക്കോടി തുടങ്ങിയവർ പങ്കെടുത്തു. ഡോ. പി. അബ്ദുവിന്റെ മൂന്നാമത്തെ പുസ്തകമാണിത്. കോട്ടക്കൽ അറേബ്യൻ ബുക്സ് ആണ് പ്രസാധകർ.
‘ബന്ധങ്ങളുടെ മനഃശാസ്ത്രവും പുതുതലമുറയും’ പ്രഭാഷണം നാളെ
ഷാര്‍ജ: സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സര്‍മാരായ റിയാസ് ഹകീമും മിന്‍ഹ ഫാത്തിമയും ‘ബന്ധങ്ങളുടെ മനഃശാസ്ത്രവും പുതുതലമുറയും’ എന്ന വിഷയത്തില്‍ ഷാര്‍ജ ബുക്ക് ഫെയറില്‍ പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 11 മുതല്‍ ഒരു മണി വരെ ബുക്ക് ഫെയറില്‍ സജ്ജീകരിച്ച ബാല്റൂമിലാണ് പരിപാടി.
കൗമാരക്കാരെയും യുവതലമുറയിലുള്ളവരെയുമാണ് പരിപാടി ലക്ഷ്യംവെക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.കെ.എന്‍.എം പബ്ലിഷിങ് വിങ്ങാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.എന്‍.എം ബുക്സ് ഇത്തവണയും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരവുമായി സജീവ സാന്നിധ്യമാണ്. ഇന്ത്യന്‍ പ്രസാധകര് അണിനിരന്ന ഏഴാം നമ്പര്‍ ഹാളില്‍ സെഡ് ബി 5ലാണ് കെ.എന്‍.എം ബുക്സ് സ്റ്റാള്‍. വിവരങ്ങള്‍ക്ക്: 052 5239527.
‘ഒരുമയുടെ പെരുമ’ പ്രകാശനംചെയ്തു
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അബ്ദുൽ കലാം ആലങ്കോടിന്റെ മൂന്നാമത് പുസ്തകം ‘ഒരുമയുടെ പെരുമ’ എന്ന പുസ്തകം പ്രകാശനംചെയ്തു. പുന്നയൂർക്കുളം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.സി.എ. നാസർ ഉദ്ഘാടനംചെയ്തു. എൽവിസ് ചുമ്മാർ പുസ്തകം അർഷാദ് ബത്തേരിക്ക് നൽകി പ്രകാശനംചെയ്തു. അബ്ദുൽ കലാം ആലങ്കോട് പങ്കെടുത്തു.
‘ഒരുമയുടെ പെരുമ’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനംചെയ്യുന്നു
പ്രഫ. എം.ടി. ആയിശയുടെ പുസ്തകങ്ങൾ പുറത്തിറങ്ങി
ഷാർജ: പ്രഫ. എം.ടി. ആയിശ എഴുതിയ കവിത സമാഹാരം എഴുത്തുകാരി കെ.പി. സുധീര എഴുത്തുകാരൻ രമേശ് പെരുമ്പിലാവിന് നൽകിയും, ‘ഇസ്ലാമിലെ വിധവ’ എന്ന കൃതി നവോത്ഥാനം എഡിറ്റർ അബ്ദു ശിവപുരം കോളമിസ്റ്റ് പി. അഹമ്മദ് ശരീഫിന് നൽകിയും 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തമേളയിൽ പ്രകാശനം ചെയ്തു. ചിരന്തന ചെയർമാൻ പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പ്രഫ. എം.ടി. ആയിശ എഴുതിയ പുസ്തകത്തിന്റെ പ്രകാശന
ചടങ്ങ്
ഡോ. പി.കെ. പോക്കർ, അബ്ദു ശിവപുരം, എം.സി.എ നാസർ, അഹമ്മദ് ശരീഫ്, പി.ടി. യൂനുസ്, ബഷീർ തിക്കോടി, രമേശ് പെരുമ്പിലാവ്, സലീം അയ്യനേത്ത്, ഡോ. മുനീബ് മുഹമ്മദലി, മുനാശ് മുഹമ്മദലി, സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.
നാടേ നഗരമേ
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. അബ്ബാസിന്റെ പുതിയ കഥാസമാഹാരം ‘നാടേ നഗരമേ’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ എട്ടിന് രാത്രി 7.30ന് പ്രകാശനം ചെയ്യും. രണ്ട് വ്യത്യസ്ത സ്ഥലകാലങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ പ്രസാധകർ ഹരിതം ബുക്സാണ്.
പുസ്തകം: ‘നാടേ നഗരമേ’
രചയിതാവ്: കെ.എം. അബ്ബാസ്
പ്രകാശനം: നവംബർ ഒമ്പതിന്


