Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമുടിയിൽ പല കളറുകൾ...

മുടിയിൽ പല കളറുകൾ പരീക്ഷിക്കുന്നവരാണോ? അലർജി മുതൽ കാൻസറിന് വരെ സാധ്യത

text_fields
bookmark_border
മുടിയിൽ പല കളറുകൾ പരീക്ഷിക്കുന്നവരാണോ? അലർജി മുതൽ കാൻസറിന് വരെ സാധ്യത
cancel

മുടിയിൽ പല കളറുകൾ പരീക്ഷിക്കുന്നവരാണോ നിങ്ങൾ? ഇടക്കിടെ മുടിക്ക് നിറം നൽകുന്നത് മുടിക്ക് മാത്രമല്ല തലയുടെ ആരോ​ഗ്യത്തെയും ദോഷകരമായി ബാധിക്കാം. ചിലർ സ്റ്റൈലിഷ് ആയിരിക്കാൻ ചെയ്യുമ്പോൾ മറ്റ് ചിലർ മുടി കളർ ചെയുന്നത് നര മറക്കാനാണ്. കറുപ്പൊക്കെ മാറി ചുവപ്പ്, പച്ച, നീല എന്നീ കളറുകളും ആളുകൾ പരീക്ഷിച്ച് തുടങ്ങി. കളർ ചെയുന്ന സമയത്ത് മുടി മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നുണ്ടെങ്കിലും അവ നിരവധി ദോഷഫലങ്ങളും ഉണ്ടാക്കുന്നു. രാസവസ്തുക്കൾ അടങ്ങിയ ഡൈകളുടെ അമിത ഉപയോഗം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഹെയർ ഡൈകളിലും കളറുകളിലും അടങ്ങിയിട്ടുള്ള അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ്, റിസോർസിനോൾ, ആൽക്കഹോൾ, പാരബെൻസ് തുടങ്ങിയ രാസവസ്തുക്കൾ ആകസ്മികമായി കണ്ണുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ട്. രാസവസ്തുക്കളുടെ തീവ്രതയും സമ്പർക്കത്തിന്റെ ഗൗരവവും അനുസരിച്ച് ഇത് പലതരം കണ്ണ് സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൺപോളകളിലും കോർണിയയിലും പൊള്ളലുണ്ടാകുന്നത് വേദന, ചുവപ്പ്, വീക്കം, കാഴ്ച മങ്ങൽ എന്നിവയിലേക്ക് നയിച്ചേക്കാം. ചൊറിച്ചിൽ, വീക്കം, ചുവപ്പ്, തടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട അലർജികൾ ഉണ്ടാകാം.

ഇവയുടെ സ്ഥിരമായുള്ള ഉപയോഗം മുടിയുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. ഗുരുതരമായ സാഹചര്യങ്ങളിൽ, അനാഫൈലാക്സിസ് പോലുള്ള ജീവന് ഭീഷണിയായേക്കാവുന്ന അലർജി പ്രതികരണങ്ങൾക്കും ഇത് കാരണമായേക്കാം. കെമിക്കൽ ഡൈകൾ മുടിയുടെ പി.എച്ച് നിലയെയും സന്തുലിതാവസ്ഥയെയും ബാധിക്കും. ഇത് മുടി വരണ്ടതാക്കുകയും ഇലാസ്തികത കുറയുകയും ചെയ്യും. ഹെയർ കളറുകളുടെ പതിവായുള്ള ഉപയോഗം തലയോട്ടിയിൽ അലർജി ഉണ്ടാക്കാൻ ഇടയുണ്ട്. ഹെയർ ഡൈയുടെ അമിത ഉപയോഗം മൂത്രാശയ, സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഹെയർ ഡൈകളിൽ അടങ്ങിയിട്ടുള്ള ചില രാസവസ്തുക്കൾ ചില തരം കാൻസറുകളുടെ സാധ്യത വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹെയർ ഡൈ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യമായതിലും കൂടുതൽ സമയം ഡൈ തലയോട്ടിയിൽ വെക്കാതിരിക്കുക. അലർജി പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഡൈ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുക. ഡൈ പുരട്ടുമ്പോൾ കോൺടാക്റ്റ് ലെൻസുകൾ മാറ്റി വെക്കുക. കൈകൾ കഴുകുന്നതിന് മുമ്പ് കണ്ണിൽ സ്പർശിക്കരുത്.

Show Full Article
TAGS:side effects Coloring hair hair fall 
News Summary - Does colour, dyes and hair treatments impact eye health?
Next Story