വെള്ളം കുടിച്ച ശേഷം നിങ്ങളുടെ ശരീരം പൂർണമായും ഹൈഡ്രേറ്റാഡാകാൻ എത്ര സമയമെടുക്കും?
text_fieldsനിങ്ങൾ വെള്ളം കുടിച്ച് മിനിറ്റുകൾക്കുള്ളിൽ ശരീരത്തിൽ ജലം ആഗിരണം ചെയ്യാൻ തുടങ്ങുമെങ്കിലും അത് ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുന്നത് മുതൽ രക്തത്തിൽ പ്രവേശിക്കുന്നത് വരെയും ഒടുവിൽ കോശങ്ങളിൽ എത്തുന്നത് വരെയും വിവിധ പ്രക്രിയകളിലൂടെ സഞ്ചരിക്കുന്നു. വയറ്റിലെ ശൂന്യത, വെള്ളത്തിന്റെ താപനില, കഴിക്കുന്ന ഭക്ഷണം തുടങ്ങിയ ഘടകങ്ങളെല്ലാം നിങ്ങളുടെ ശരീരം എത്രത്തോളം കാര്യക്ഷമമായി ദ്രാവകങ്ങൾ ആഗിരണം ചെയ്യുന്നു എന്നതിനെ സ്വാധീനിക്കും. ഹൈഡ്രേഷൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കുന്നത് മികച്ച ആരോഗ്യത്തിനും ഊർജ്ജത്തിനും വേണ്ടി എപ്പോൾ, എങ്ങനെ വെള്ളം കുടിക്കണം എന്നതിനെക്കുറിച്ച് മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കും.
പോഷകാഹാര വിദഗ്ധയായ ദീപിക ശർമയുടെ അഭിപ്രായത്തിൽ “വെള്ളം കുടിച്ച് 5 മുതൽ 10 മിനിറ്റിനുള്ളിൽ രക്തപ്രവാഹത്തിൽ പ്രവേശിക്കാൻ തുടങ്ങും. കൂടാതെ വെള്ളം ടിഷ്യൂകൾ, അവയവങ്ങൾ, കോശങ്ങൾ എന്നിവയിൽ എത്തുന്ന പൂർണമായ ഹൈഡ്രേഷൻ 30 മുതൽ 45 മിനിറ്റിനുള്ളിൽ സംഭവിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ നിലവിലെ നിർജ്ജലീകരണ നില, മൊത്തത്തിലുള്ള ദ്രാവക സന്തുലിതാവസ്ഥ, മറ്റ് നിരവധി ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും കൃത്യമായ സമയം.”
ശൂന്യമായ വയറിലൂടെ വെള്ളം വേഗത്തിൽ നീങ്ങുന്നു. അതേസമയം സോഡിയം, പൊട്ടാസ്യം, ഗ്ലൂക്കോസ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ശരീരത്തെ അത് കൂടുതൽ ഫലപ്രദമായി നിലനിർത്താൻ സഹായിക്കുന്നു. തണുത്ത വെള്ളവും വളരെ തണുത്ത വെള്ളത്തേക്കാൾ കാര്യക്ഷമമായി ആഗിരണം ചെയ്യപ്പെടുന്നു. ശരീരം വേഗത്തിൽ ദ്രാവകം ആവശ്യപ്പെടുന്നതിനാൽ ശാരീരിക പ്രവർത്തനങ്ങൾ ആഗിരണം ത്വരിതപ്പെടുത്തുന്നു. എന്നിരുന്നാലും, വയറിളക്കം, ഛർദ്ദി, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ചില ആരോഗ്യ അവസ്ഥകൾ ഹൈഡ്രേഷൻ മന്ദഗതിയിലാക്കും. ഒരുമിച്ച് വലിയ അളവിൽ വെള്ളം കുടിക്കുന്നതിനേക്കാൾ ഫലപ്രദമാണ് ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത്. ഒരുമിച്ച് ധാരാളം വെള്ളം കുടിക്കുന്നത് വയറുവീർക്കൽ, കൂടിയ മൂത്രശങ്ക, തെറ്റായ ഹൈഡ്രേഷൻ എന്നിവക്ക് കാരണമാകും. ഇത് ഭക്ഷണ സമയത്ത് കഴിക്കുകയാണെങ്കിൽ താത്കാലികമായി വയറ്റിലെ ആസിഡിനെ നേർപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യാം.
കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഹൈഡ്രേഷൻ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ശർമ അഭിപ്രായപ്പെട്ടു. പഴങ്ങൾ, സൂപ്പുകൾ, കരിക്കിൻ വെള്ളം, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളുള്ള ഭക്ഷണങ്ങൾ ഹൈഡ്രേഷൻ വർധിപ്പിക്കുന്നു. മറുവശത്ത്, മദ്യം, കഫീൻ, കട്ടിയുള്ള പാനീയങ്ങൾ, ഉപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണങ്ങൾ എന്നിവ കോശങ്ങളിൽ നിന്ന് വെള്ളം വലിച്ചെടുക്കുകയും മൂത്രശങ്ക വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഹൈഡ്രേഷൻ മന്ദഗതിയിലാക്കുന്നു.


