Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഉറക്കമില്ലാത്ത...

ഉറക്കമില്ലാത്ത രാത്രികളാണോ? ‘സ്ലീപ്പ് ബാങ്കിങ്’ പരീക്ഷിച്ച് നോക്കൂ...

text_fields
bookmark_border
ഉറക്കമില്ലാത്ത രാത്രികളാണോ? ‘സ്ലീപ്പ് ബാങ്കിങ്’ പരീക്ഷിച്ച് നോക്കൂ...
cancel

ഒരു വ്യക്തി ആരോ​ഗ്യത്തോടെ ഇരിക്കണമെങ്കിൽ ഏറ്റവും പ്രാധനമായി വേണ്ട ഒന്നാണ് നല്ല ഉറക്കം. നല്ല ഉറക്കം കിട്ടാത്ത ശരീരത്തിലേക്ക് നാം എന്തു നല്ല കാര്യങ്ങൾ ചെയ്തിട്ടും യൊതൊരു വിധത്തിലുള്ള പ്രയോജനവുമില്ല. എന്നാൽ ഇന്ന് പലരെയും ഉറക്കമില്ലായ്മ സാരമായി ബാധിക്കുന്നുണ്ട്. ഉറക്കമില്ലായ്മ അഥവാ ഇൻസോമ്നിയ (Insomnia) എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ്. ഉറക്കമില്ലായ്മ എന്നത് രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുകയോ, ഉറക്കം നിലനിർത്താൻ കഴിയാതിരിക്കുകയോ, അല്ലെങ്കിൽ നേരത്തെ ഉണരുകയോ ചെയ്യുന്ന ഒരു സാധാരണ ഉറക്ക തകരാറാണ്. പകൽ സമയത്ത് ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവയിലേക്ക് ഇത് നയിക്കും. ഉറക്കത്തിന്റെ അഭാവം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ഭാവിയിൽ ഉറക്കം നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളെ (യാത്രകൾ, ജോലിയുടെ സമയപരിധി, പരിപാടികൾ) നേരിടാൻ വേണ്ടി മുൻകൂട്ടി അധികമായി ഉറങ്ങി വെക്കുന്ന ഒരു രീതിയാണ് സ്ലീപ്പ് ബാങ്കിങ്. ഫലപ്രദമായ സ്ലീപ്പ് ബാങ്കിങ്ങിനായി ഉറക്ക സമയം നീട്ടുക, സ്ഥിരമായ ഒരു ഷെഡ്യൂൾ നിലനിർത്തുക, നല്ല ഉറക്ക ശുചിത്വം പാലിക്കുക എന്നിവയാണ് വിദഗ്ധർ നിർദേശിക്കുന്നത്. അതായത് ഈ ദിവസങ്ങളിൽ നിങ്ങളുടെ പതിവ് സമയത്തേക്കാൾ നേരത്തെ ഉറങ്ങാൻ പോകുക, 30 അല്ലെങ്കിൽ 60 മിനിറ്റ് അധിക ഉറക്കം ലക്ഷ്യമിടുക. പകൽ സമയത്ത് ചെറിയ ഉറക്കങ്ങൾ എടുക്കാൻ ശ്രമിക്കുക.

നിങ്ങളുടെ ശരീരത്തിന് അൽപ്പം വിശ്രമം നൽകാൻ ഉറക്കം നൽകേണ്ടത് അനിവാര്യമാണ്. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂൾ നിലനിർത്തുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തെ അല്ലെങ്കിൽ സർക്കാഡിയൻ താളത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനായി നിങ്ങളുടെ കിടപ്പുമുറി ഉറക്കത്തിന് അനുയോജ്യവും, ഇരുണ്ടതും, ശാന്തവും, തണുപ്പുള്ളതുമാക്കുക. ശരീരത്തിന് സമ്മർദങ്ങളെ നേരിടാനും ഉറക്കനഷ്ടത്തിൽ നിന്ന് വേഗത്തിൽ കരകയറാനുമുള്ള ശക്തി നൽകാൻ അധിക ഉറക്കം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഉറക്കക്കുറവ് സംഭവിക്കുന്ന സമയത്തിനായി നിങ്ങളുടെ ശരീരത്തെ തയ്യാറാക്കുന്നതിനുള്ള ഒരു മുൻകരുതൽ സമീപനമാണിത്. ഉറക്കം നിങ്ങളുടെ ശരീരത്തിന് ഒരു വീണ്ടെടുക്കൽ സംവിധാനമാണ്. നിങ്ങൾ ഉറങ്ങുമ്പോൾ, നിങ്ങളുടെ തലച്ചോറ് വിശ്രമിക്കുകയും നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുകയും ചെയ്യുന്നു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) നടത്തിയ പഠനമനുസരിച്ച്, മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ല. കാലക്രമേണ, ഇത് ഹൃദ്രോഗം, വിഷാദം അല്ലെങ്കിൽ പ്രമേഹം പോലുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. ഹ്രസ്വകാലത്തേക്ക് ഉറക്കക്കുറവ് ഉണ്ടെങ്കിൽ പരീക്ഷിക്കാവുന്ന താൽക്കാലിക മാർഗമാണിത്.

Show Full Article
TAGS:insomnia sleeping wellness diabetes stroke 
News Summary - what is sleep banking
Next Story