Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightദിവസവും കഴിച്ചുനോക്കൂ;...

ദിവസവും കഴിച്ചുനോക്കൂ; പേരക്കക്ക് മാത്രമല്ല പേരയിലക്കും ഗുണങ്ങൾ ഏറെ

text_fields
bookmark_border
ദിവസവും കഴിച്ചുനോക്കൂ; പേരക്കക്ക് മാത്രമല്ല പേരയിലക്കും ഗുണങ്ങൾ ഏറെ
cancel

ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം പേരക്കയിലുണ്ട്. പേരക്ക മാത്രമല്ല പേരയിലയിലും നിരവധി ഔഷധഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍ എന്നിവയും പേരക്കയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പേരക്കയും പേരയിലയും സഹായിക്കുന്നു. പേരക്കയും പേരയിലയും ദിവസവും കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ്. അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.

ഗുണങ്ങൾ

പ്രമേഹം നിയന്ത്രിക്കുന്നു: പേരക്കയിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പേരയിലയിട്ട് തിളപ്പിച്ച വെള്ളം, ചായ കുടിക്കുന്നത് ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ വർധനവ് തടയാൻ ഉപകാരപ്രദമാണ്. ഇത് പ്രമേഹരോഗികൾക്ക് ഗുണകരമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: പേരക്കയിലെ ഉയർന്ന പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറക്കാനും നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് കൂട്ടാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു: പേരക്കയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. വയറുവേദന, വയറിളക്കം എന്നിവക്ക് പേരയില വെള്ളം ഒരു പരമ്പരാഗത പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്.

ശരീരഭാരം കുറക്കുന്നു: പേരക്കയിൽ കലോറി കുറവും ഫൈബർ കൂടുതലുമാണ്. ഇത് വയറ് നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ചർമത്തിന്റെ ആരോഗ്യം: പേരക്കയിലുള്ള വിറ്റാമിൻ സി, ലൈക്കോപീൻ (പ്രത്യേകിച്ച് ചുവന്ന പേരക്കയിൽ) തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചർമത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും ചർമത്തിന്റെ ഇലാസ്തികത നിലനിർത്തുന്ന കൊളാജൻ ഉത്പാദനത്തിന് സഹായിക്കാനും വാർധക്യം തടയാനും നല്ലതാണ്.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു: പേരക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

വായ്, മോണ രോഗങ്ങൾ അകറ്റുന്നു: പേരയിലക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് പല്ലുവേദന, മോണരോഗങ്ങൾ, വായ്‌നാറ്റം എന്നിവ കുറക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ആര്‍ത്തവ സമയത്തെ വേദന കുറക്കും: പേരയിലയുടെ നീര് സ്ത്രീകളിലെ ആര്‍ത്തവ വേദനകള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ്. ദിവസവും പേരയിലയുടെ നീര് കുടിക്കുന്നത് ആര്‍ത്തവ സമയത്തെ വേദനകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

Show Full Article
TAGS:Guava Guava Leaf Heart Health Healthy Heart Vitamin A 
News Summary - guava and guava leaves have many benefits
Next Story