കാൻസറിനെ പ്രതിരോധിക്കും ഈ ഭക്ഷണങ്ങൾ
text_fieldsനമ്മുടെ മാറിയ ജീവിതശൈലിയിൽ കാൻസർ കൂടുതലായും കടന്നുവരുന്നുണ്ട്. പലപ്പോഴും അത് മാരകമായ അവസ്ഥയിലെക്കും എത്തിക്കുന്നു. ചില പച്ചക്കറി കാൻസറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ നമ്മുടെ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ടതായ ചില പച്ചക്കറികൾ ഇതാ..
ബ്രെക്കോളി
ബ്രെസിക്കേസിയേ എന്ന കാബേജ് കുടുംബത്തിൽ നിന്നുളള പച്ചക്കറിയാണിത്. വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫൈബർ, ബീറ്റാകരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പച്ചക്കും വേവിച്ചും കഴിക്കാവുന്നതാണ്. ബ്രെക്കോളിയിൽ അടങ്ങിയിട്ടുളള സൾഫോറാഫെയ്ൻ കാൻസറിന് കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കുന്നു.
അതിന്‍റെ വളർച്ചയെ തടസപ്പെടുത്തുന്നു. ബ്രെക്കോളി പതിവായി കഴിക്കുന്നത് സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ എന്നിവയെ പ്രതിരോധിക്കുന്നു. ഹോർമോണുകളെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്ന ഇൻഡോൾ-3-കാർബിനോൾ ഉൽപാദിപ്പിക്കപ്പെടുന്നു.
വെളുത്തുളളി
വെളുത്തുളളി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. അലിസിൻ എന്ന സൾഫർ സംയുക്തം ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തളളാനും സഹായിക്കുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ തടസപ്പെടുത്തുകയും ചെയ്യുന്നു.
വെളുത്തുളളി ഉൽപാദിപ്പിക്കപ്പടുന്ന ഡയാലിൽ ഡൈസർഫൈഡ് സ്താനാർബുദം പോലുളള കാൻസറുകളെ തടയാൻ സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ വെളുത്തുളളി ചവച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പതിവായി കഴിക്കുന്നവർക്ക് വൻകുടൽ കാൻസർ, സ്തനാർബുദം, അമാശയം,അന്നനാളം എന്നിവിടങ്ങളിലെ കാൻസർ വളർച്ചയെ പ്രതിരോധിക്കും.
കാരറ്റ്
കാരറ്റിൽ അടങ്ങിയ ബീറ്റാകരോട്ടിൻ കാൻസറിനെ പ്രതിരോധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തളളാനും സഹായിക്കുന്നു. കാരറ്റ് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശം, ആമാശയം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയെ ചെറുക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ എന്ന സംയുക്തമാണ് കാൻസറിനെ തടയുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത്. ഇതിൽ ആന്‍റെി ഓക്സിഡന്‍റെ്, ആന്‍റെി ഇൻഫ്ളമേറ്ററി എന്നി ഘടകങ്ങൾ കാണപ്പെടുന്നു.
ഇത് ആരോഗ്യമുളള ബോൺ സെല്ലുകളുടെ ഉൽപാദനത്തിനും കാൻസർ കോശങ്ങൾ മറ്റു കോശങ്ങളിലെക്ക് പടരുന്നത് തടയാനും സാധിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.


