Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല് ഇരുചക്രവാഹനങ്ങൾ...

നാല് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; സംഭവം തിരുവല്ല-മല്ലപ്പള്ളി റോഡിൽ

text_fields
bookmark_border
Bike Accident
cancel
Listen to this Article

തിരുവല്ല: തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് രാവിലെ എട്ടരയോടെ മാടൻമുക്ക് ജംങ്ഷന് സമീപമായിരുന്നു അപകടം.

കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ സ്വദേശി റ്റിജു പി. എബ്രഹാം (40), തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനിൽ വിഷ്ണു (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ റ്റിജുവിനെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂന്നു ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. മല്ലപ്പള്ളി ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന സ്കൂട്ടർ ബസ്സിനെ ഓവർടേക്ക് ചെയ്ത ശേഷം മുമ്പിൽ പോയ ബൈക്കിനെ മറികടക്കാൻ ശ്രമിച്ചു.

ഇതിനിടെ എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. തിരുവല്ല പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്

Show Full Article
TAGS:Accidents two wheelers Collide thiruvalla Latest News 
News Summary - Accident after four two-wheelers collide on Thiruvalla-Mallappally road
Next Story