Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പടി കേസിൽ ടി....

മാസപ്പടി കേസിൽ ടി. വീണക്ക് ഇ.ഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

text_fields
bookmark_border
veena vijayan
cancel

കൊ​ച്ചി: സി.​എം.​ആ​ർ.​എ​ല്‍ - എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്റെ മ​ക​ൾ ടി.​ വീ​ണ​ ഉൾപ്പെടെ ഒമ്പത് പേർക്ക് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടത്. സി.എം.ആർ.എൽ എംഡിയായ ശശിധരൻ കർത്ത, സിഎംആർഎല്ലിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, സിഎംആർഎല്ലിന്റെ ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാർ തുടങ്ങിയവർക്കാണ് സമൻസ് അയച്ചത്.

കഴിഞ്ഞ ദിവസം എ​സ്.​എ​ഫ്‌.​ഐ.​ഒ കു​റ്റ​പ​ത്ര​ത്തി​ന്റെ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​നു ന​ൽ​കാ​ൻ പി.​എം.​എ​ൽ.​എ പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വി​ട്ടിരുന്നു. ഇ.​ഡി ആ​വ​ശ്യം എ​തി​ര്‍ത്ത സി.​എം.​ആ​ർ.​എ​ൽ നി​ല​പാ​ട് ത​ള്ളി​ക്കൊ​ണ്ടാ​ണ് പ്ര​ത്യേ​ക കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഇ​ത​നു​സ​രി​ച്ച് സി.​എം.​ആ​ർ.​എ​ല്‍ - എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, ക​ത്തി​ട​പാ​ടു​ക​ൾ, വീ​ണ​യു​ടെ മൊ​ഴി, സി.​എം.​ആ​ർ.​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴു​ള്ള വി​വ​ര​ങ്ങ​ൾ, വീ​ണ​യു​ടെ​യും എ​ക്സാ​ലോ​ജി​ക്കി​ന്റെ​യും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി 54 വാ​ല്യ​ങ്ങ​ളി​ലാ​യി ന​ൽ​കി​യ 134 രേ​ഖ​ക​ളു​ടെ അം​ഗീ​കൃ​ത പ​ക​ർ​പ്പ് ഇ.​ഡി​ക്ക് ല​ഭി​ക്കും. അ​തേ​സ​മ​യം, രേ​ഖ​ക​ൾ ന​ൽ​കു​ന്ന​തി​നെ എ​സ്.​എ​ഫ്.​ഐ.​ഒ എ​തി​ർ​ത്തി​ല്ല.

എ​സ്.​എ​ഫ്.​ഐ.​ഒ റി​പ്പോ​ര്‍ട്ടി​ലെ തു​ട​ര്‍ന​ട​പ​ടി സ്റ്റേ ​ചെ​യ്ത​താ​ണെ​ന്നും ത​ങ്ങ​ള്‍ ഈ ​അ​പേ​ക്ഷ​യി​ല്‍ ക​ക്ഷി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു സി.​എം.​ആ​ർ.​എ​ല്ലി​ന്‍റെ വാ​ദം. ഒ​രു കേ​സി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും മൊ​ഴി​ക​ളും മ​റ്റൊ​രു കേ​സി​ന്‍റെ ഭാ​ഗ​മാ​യി വേ​റൊ​രു ഏ​ജ​ൻ​സി​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ, അ​പേ​ക്ഷ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു സി.​എം.​ആ​ർ.​എ​ല്‍ നി​ര​ത്തി​യ വാ​ദം.

എ​ന്നാ​ല്‍, അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി എ​ന്ന നി​ല​യി​ല്‍ ഇ.​ഡി​ക്ക് രേ​ഖ​ക​ള്‍ ന​ല്‍കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി സി.​എം.​ആ​ർ.​എ​ൽ വാ​ദ​ങ്ങ​ൾ ത​ള്ളി രേ​ഖ​ക​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Show Full Article
TAGS:Enforcement Directorate veena t ED summons 
News Summary - ED Summons T Veena in masappady Case for Questioning on Friday
Next Story