പമ്പയിൽ ചാക്കിൽ കെട്ടിയ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
text_fieldsപമ്പാ നദിയിൽ കല്ലിശ്ശേരിയിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്ക്
ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിന് സമീപം പമ്പാനദിയിൽ ചൂണ്ടയിടുന്നതിനിടെ ചാക്കിൽ കെട്ടിയ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മീൻപിടിക്കുകയായിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിൽ ഭാരമുള്ള വസ്തു കുടുങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നദിയിൽ താഴ്ന്നുകിടന്ന ചാക്കുകെട്ട് കണ്ടെത്തിയത്.
കരയിലെത്തിച്ച് അഴിച്ച് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും പൂജാസാധനങ്ങളും കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസ് അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ദഹനശേഷം മരണാനന്തര ചടങ്ങുകളുടെ ഭാഗമായി അസ്ഥികളും തലയോട്ടിയും പൂജാസാധനങ്ങൾക്കൊപ്പം ആറ്റിൽ ഒഴുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.


