Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവധശ്രമം: പ്രതി...

വധശ്രമം: പ്രതി റിമാൻഡിൽ

text_fields
bookmark_border
വധശ്രമം: പ്രതി റിമാൻഡിൽ
cancel
camera_alt

സു​ധീ​ഷ്

Listen to this Article

നീലേശ്വരം: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ നീലേശ്വരം എസ്.ഐ ജി. ജിഷ്ണു അറസ്റ്റ് ചെയ്തു. മന്ദംപുറം പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ കുമാരന്‍റെ മകന്‍ ശരത്തിനെ (35) വെട്ടി പരിക്കേല്‍പിച്ച കേസില്‍ പള്ളിക്കര കാനക്കര ഹൗസില്‍ കുഞ്ഞിരാമന്‍റെ മകന്‍ കെ. സുധീഷിനെയാണ് (39) വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

മന്ദംപുറം സുബ്രഹ്മണ്യന്‍ കോവിലിന് സമീപത്തുവെച്ച് നടന്നുപോവുകയായിരുന്ന ശരത്തിനെ തടഞ്ഞുനിര്‍ത്തി മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വാക്കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പൂവാലംകൈയിലെ ജയനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുധീഷ്.

Show Full Article
TAGS:attempted murder case accused remanded Crime News Kasargod News 
News Summary - Attempted murder case: Accused remanded
Next Story