തെരഞ്ഞെടുപ്പ് ഹരിതാഭമാകാൻ പ്രചാരണ ജാഥ
text_fieldsഹരിത ചട്ടത്തിനായുള്ള പ്രചാരണ സന്ദേശ ബോട്ട് യാത്ര നഗരസഭ സെക്രട്ടറി വി.വി. ആയുഷ് ജയരാജ്, റിട്ടേണിങ് ഓഫിസർ ഡി.എൽ.സുമ എന്നിവർ കോട്ടപ്പുറം ബോട്ട് ടെർമിനലിൽ
ഫ്ലാഗ് ഓഫ് ചെയ്യുന്നു
നീലേശ്വരം: തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഹരിതചട്ടം പാലിച്ച് കൊണ്ടുമാത്രമേ ചെയ്യാവൂ എന്ന സന്ദേശ പ്രചരണവുമായി നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലകളിൽ നടത്തിയ പ്രചരണ സന്ദേശ ബോട്ട് യാത്ര നടത്തി. നഗരസഭ സെക്രട്ടറി വി.വി. ആയുഷ് ജയരാജ്, റിട്ടേണിങ് ഓഫിസർ ഡി.എൽ സുമ എന്നിവർ കോട്ടപ്പുറം ബോട്ട് ടെർമിനലിൽ ഫ്ലാഗ് ഓഫ് ചെയ്യ്തു, നീലേശ്വരം, നഗരസഭ, ചെറുവത്തൂർ, പടന്ന, വലിയ പറമ്പ്, മേഘലകളിൽ ഹരിത സന്ദേശ അറിയിപ്പോടുകൂടി പര്യടനം നടത്തി. നഗരസഭ ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ, പി.എച്ച്.ഐ. കെ. ഷിജു , സിറ്റി മിഷൻ മാനേജർ എം.വി. നിതിൻ, പി.എച്ച്.ഐ. വി.വി. ബീന സന്നദ്ധ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.


