Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകണ്ണീർ വാർത്ത്​ നാട്​;...

കണ്ണീർ വാർത്ത്​ നാട്​; ഐസക്കിന്‍റെ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
കണ്ണീർ വാർത്ത്​ നാട്​; ഐസക്കിന്‍റെ മൃതദേഹം സംസ്കരിച്ചു
cancel
camera_alt

ഐസക്​ ജോർജ​ിന്‍റെ മൃതദേഹം പൊതുദർശനത്തിന്​ വെച്ചപ്പോൾ കരയുന്ന മ​ക​ൾ അ​മേ​ല്യ

പ​ത്ത​നാ​പു​രം: മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​യ​വ ദാ​നം ചെ​യ്ത ഐ​സ​ക് ജോ​ർ​ജി​ന്‍റെ ത​ല​വൂ​ർ വ​ട​കോ​ട് ബ​ഥേ​ൽ ച​രു​വി​ള വീ​ട് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ക​ണ്ണീ​ർ ക​ട​ലാ​യി. വെ​ള്ളി​യാ​ഴ്ച മു​ത​ൽ നാ​ടി​ന്റെ നാ​നാ തു​റ​ക​ളി​ലു​ള്ള​വ​ർ ഐ​സ​ക് ജോ​ർ​ജി​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​കൊ​ണ്ടി​രു​ന്നു.

‘‘പൊ​ന്നു​മോ​നേ.. നീ ​ഞ​ങ്ങ​ളെ വി​ട്ടു​പോ​യ​ല്ലോ​ടാ’’​യെ​ന്ന് അ​ല​മു​റ​യി​ട്ട് ക​ര​യു​ന്ന ഐ​സ​ക്കി​ന്റെ മാ​താ​വ് ശാ​ന്ത​മ്മ​യു​ടെ വാ​ക്കു​ക​ൾ അ​വി​ടെ തി​ങ്ങി നി​റ​ഞ്ഞ​വ​രു​ടെ ക​ണ്ണ് ന​ന​യി​ച്ചു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ന​ട​ക്കു​മ്പോ​ൾ, മൊ​ബൈ​ൽ മോ​ർ​ച്ച​റി​യി​ൽ കി​ട​ക്കു​ന്ന പ​പ്പ​യെ നോ​ക്കി ഏ​ക മ​ക​ൾ ര​ണ്ടു വ​യ​സു​കാ​രി അ​മേ​ല്യ ഒ​ന്നു​മ​റി​യാ​തെ നി​ന്നു. ഭാ​ര്യ നാ​ൻ​സി മ​റി​യം സാം ​പൊ​ട്ടി ക​ര​ഞ്ഞ​പ്പോ​ൾ, മ​ക​ൾ അ​മേ​ല്യ ഓ​ടി​യെ​ത്തി അ​മ്മ​യു​ടെ ക​ണ്ണീ​ർ തു​ട​ച്ചു.

എ​ല്ലാ​വ​ർ​ക്കും അ​ത്ര​മേ​ൽ പ്രി​യ​പെ​ട്ട​വ​നാ​യി​രു​ന്നു ഐ​സ​ക് ജോ​ർ​ജ്ജ്. ഇ​ഷ്ട മേ​ഖ​ല​യാ​യ ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ തു​ട​ങ്ങി ജൈ​വ കൃ​ഷി​യി​ലും, ഹോ​ട്ട​ൽ മേ​ഖ​ല​യി​ലും, പ​ര​സ്യ മേ​ഖ​ല​യി​ലു​മൊ​ക്കെ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചു. എ​ഴു​കോ​ണി​ൽ നി​ന്നു​മെ​ത്തി​യ ഫ്രീ ​ലാ​ൻ​സ്​ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഉ​ദ​യ​ൻ, ഐ​സ​ക് ആ​ദ്യ​കാ​ലം ചി​ത്ര​മെ​ടു​ത്ത് പ​ഠി​ച്ച 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ത​ന്‍റെ കാ​മ​റ റീ​ത്തി​ന് പ​ക​ര​മാ​യി ഐ​സ​ക്കി​ന്‍റെ നെ​ഞ്ചോ​ട് ചേ​ർ​ത്തു വ​ച്ച​ത്​ ക​ണ്ട്​ ചു​റ്റും നി​ന്ന​വ​ർ വി​കാ​രാ​ധീ​ന​രാ​യി.

വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ കു​ണ്ട​റ ഇ​ട​വ​ട്ടം സെ​ന്റ് ജോ​ർ​ജ്ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ. മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ്‌​കു​മാ​ർ, കെ. ​പി. സി. ​സി. നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ആ​ർ. അ​രു​ൺ ബാ​ബു, കെ.​പി.​സി.​സി അം​ഗം സി. ​ആ​ർ. ന​ജീ​ബ് തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

Show Full Article
TAGS:isaac body cremated brain death Organs donated St. George Orthodox Church 
News Summary - The country sheds tears; Isaac's body is cremated
Next Story