Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightആളില്ലാത്ത വീട്...

ആളില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടേകാൽ പവനും 47,000 രൂപയും കവർന്നു

text_fields
bookmark_border
ആളില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടേകാൽ പവനും 47,000 രൂപയും കവർന്നു
cancel
Listen to this Article

കാളികാവ്: ചെങ്കോട് അമ്പലക്കുന്നിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മേലേ കാളികാവ് റോഡിൽ വള്ളിപ്പാടൻ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടേകാൽ പവൻ സ്വർണവും 47,000 രൂപയുമാണ് മോഷണം പോയത്.

ഷാജഹാൻ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായതിനാലാണ് വീട്ടിൽ ആരുമില്ലാതിരുന്നത്. രാത്രിയിലെത്തിയ മോഷ്ടാക്കൾ മുൻവശത്തെ അടച്ചിട്ട വാതിൽ തീകൊണ്ട് കത്തിച്ച ശേഷം കോടാലി കൊണ്ട് തകർത്താണ് അകത്തുകയറിയത്. അലമാര തകർത്താണ് ആഭരണവും പണവും മോഷ്ടിച്ചത്.

ചികിത്സാർഥം പണയം വെക്കാൻ മകൾ നൽകിയ ആഭരണമാണ് കളവു പോയത്. മറ്റൊരാൾക്കു നൽകുന്നതിനു വേണ്ടിയുള്ള പണമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് കാളികാവ് പൊലീസ് പരിശോധന നടത്തി. നിലമ്പൂർ ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞവർഷം അമ്പലക്കടവിൽ വീടിനുള്ളിൽനിന്ന് 45 പവൻ മോഷണം പോയ സംഭവത്തിൽ തുമ്പുണ്ടാക്കാൻ പൊലീസിനായിട്ടില്ല.

Show Full Article
TAGS:Theft Case breaking door Malappuram 
News Summary - Two and a half pounds and Rs 47,000 stolen from house
Next Story