Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാനൂരിൽ...

താനൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
താനൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

സ​ഹ​ൽ

താനൂർ: സംസ്ഥാനത്തെ ലഹരി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപറേഷൻ തൂഫാന്റെ ഭാഗമായി താനൂരിൽ നടന്ന റെയ്ഡിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. താനൂർ ഡിവൈ.എസ്.പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഓപറേഷൻ തൂഫാൻ സംഘമാണ് റെയ്‌ഡ് നടത്തിയത്.

ചെറുമുക്ക് പള്ളിക്കത്താഴത്ത് കൊടുവ പറമ്പിൽ സഹലാണ് (30) എം.ഡി.എം.എയും 75000 രൂപയും സഹിതം പിടിയിലായത്. താനൂർ ഇൻസ്‌പെക്ടർ അൻഷാദ്, എസ്.ഐമാരായ കെ.വി. സിയാസ്, സിദ്ധാർഥ്, എ.എസ്.ഐ നിഷ, സി.പി.ഒമാരായ ജിതിൻ, ഡാൻസഫ് അംഗങ്ങളായ അനീഷ്, ബിജോയ്‌, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
TAGS:Operation Toofan police arrest Malappuram News Youth arrested 
News Summary - Youth arrested with MDMA in Tanur
Next Story