എടത്തനാട്ടുകര സ്കൂൾ മൈതാനം കുപ്പത്തൊട്ടി
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെ ചപ്പ് ചവറുകൾ കുമിഞ്ഞ് കൂടുന്നു. സ്കൂളിൽനിന്ന് അര കിലോമീറ്ററോളം അകലെ കോട്ടപ്പള്ള ടൗണിന് സമീപത്തുള്ള മൈതാനമാണ് കുപ്പത്തൊട്ടിയാക്കിയത്.
നിരവധി ആളുകളാണ് കളിക്കുന്നതിനും വിശ്രമിക്കാനും ഗ്രൗണ്ടിലെത്തുന്നത്. അടുത്തിടെയാണ് സാമൂഹിക ദ്രോഹികൾ ചപ്പ് ചവറുകൾ തള്ളി മലിനമാക്കിയിരിക്കുന്നത്. ഇടക്കിടെയുള്ള മഴ കാരണം കൊതുകുകൾ കൂടാനും ദുർഗന്ധം ഉണ്ടാകാനും ഇടയായി.
പകർച്ചവ്യാധികൾ ഉൾപ്പെടെ സാംക്രമികരോഗങ്ങൾ പടരാൻ സാധ്യതയുള്ളത് കൊണ്ട് ചപ്പുചവറുകൾ നീക്കാൻ അധികാരികൾ തയാറാകണമെന്നും പൊതുഇടങ്ങളിൽ ചവറുകൾ തള്ളുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഗ്രൗണ്ടിന് ചുറ്റുമതിൽ ഇല്ലാത്തതാണ് ചവറുകൾ തള്ളാൻ സാമൂഹിക വിരുദ്ധർക്ക് സൗകര്യമായത്.


