കാപ്പുപറമ്പ് ജനവാസ മേഖലയിൽ ഒറ്റയാൻ;ഭീതിയിൽ ജനം
text_fieldsഅലനല്ലൂർ: കാപ്പുപറമ്പിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ചെട്ടിയം പറമ്പൻ ഷറഫുദ്ദീൻ, ചെട്ടിയംപറമ്പൻ ഉണ്ണിപ്പു എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് ഒറ്റയാൻ പ്രദേശത്ത് നാശം വിതച്ചത്. ജനവാസ മേഖലയിൽ ആന ഇറങ്ങിയതോടെ പ്രദേശത്തുള്ളവർ ഭയാശങ്കയിലാണ്.വാഴ, തെങ്ങ്, റബർ, കമുക് എന്നി കൃഷികളാണ് നശിപ്പിച്ചത്. വനംവകുപ്പ് ജീവനക്കാർ സംഭവ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാട്ടിൽ ആന തമ്പടിച്ചിരിക്കുകയാണന്ന് വനം വകുപ്പ് ഡപ്പ്യൂട്ടി ഫോറസ്റ്റ് ഓഫിസർ രാജേഷ് പറഞ്ഞു. കാട്ടിലേക്ക് തുരത്തുമെന്നും അദ്ദേഹം അറിയിച്ചു.മൂന്ന് മാസങ്ങൾക്ക് മുമ്പും പ്രദേശത്ത് ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നഷ്ടപരിഹാര തുക കൂട്ടണമെന്നും നിർദിഷ്ട സോളാർ വേലി നിർമാണം വേഗത്തിലാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.


