രോഗികൾക്ക് കരിങ്ങനാട് മൗണ്ട് സഫ, ഹെവൻസ് വിദ്യാർഥികളുടെ കാരുണ്യഹസ്തം
text_fieldsപട്ടാമ്പി: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കരിങ്ങനാട് മൗണ്ട് സഫ, ഹെവൻസ് വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ ഹെവൻസ് പ്രിൻസിപ്പൽ പി.പി. ശബ്ന, മൗണ്ട് സഫ പ്രിൻസിപ്പൽ കെ. സാറ എന്നിവരിൽ നിന്നും ‘മാധ്യമം’ ബി.ഡി.ഒ റഷീദ് തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ആയിഷ തബ്നൂൻ, നൂറുസ്സമാൻ, ഇഷ മെഹ്വിഷ്, മുഹമ്മദ് ഫൈസാൻ ഷഹീൻ, പി. ഹന്ന, റയാൻ മുഹമ്മദ് എന്നിവരെയും ബെസ്റ്റ് മെൻറർമാരായ സുമയ്യത്ത്, എം. ധനുഷ എന്നീ അധ്യാപികമാരെയും മാധ്യമത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. ഐ.ഒ.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ പി.കെ. അനസ് അധ്യക്ഷത വഹിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.ടി. അബ്ദുൽ അസീസ്, മാനേജ്മെൻറ് കമ്മിറ്റി മെംബർ സമീർ, അബ്ദുല്ലത്തീഫ്, മാധ്യമം എ.എഫ്.സി മൊയ്തുണ്ണി, എം. സരിത എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ എൻ. ഹസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മുബഷിറ നന്ദിയും പറഞ്ഞു.


