പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ ബലാബലം
text_fieldsപട്ടാമ്പി: 2015ലായിരുന്നു അവസാനമായി ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ക്രമീകരിച്ചത്. പട്ടാമ്പി നഗരസഭ രൂപവത്കരിച്ചപ്പോൾ അതുവരെ പഞ്ചായത്തായിരുന്ന പട്ടാമ്പി, ബ്ലോക്കിൽനിന്ന് പോയപ്പോഴായിരുന്നു വാർഡ് വിഭജനം. എൽ.ഡി.എഫ് കുത്തകയായിരുന്ന ബ്ലോക്ക് പഞ്ചായത്തിനെ സംസ്ഥാന ഭരണസ്വാധീനമുപയോഗിച്ച് കൂടെ നിർത്താനുപയുക്തമായ വിധത്തിൽ വാർഡുകൾ വെട്ടി മുറിച്ചപ്പോൾ വാർഡുകൾ 15 ആയി. യു.ഡി.എഫ് ആണ് ഭരണത്തിൽ.
കോൺഗ്രസിനും മുസ്ലിം ലീഗിനും നാല് വീതം ആകെ എട്ട് മെംബർമാർ. പ്രതിപക്ഷത്ത് ഏഴ് അംഗങ്ങളുമായി സി.പി.എം. ഇത്തവണ വാർഡ് വിഭജനം നടന്നപ്പോൾ ഒരു വാർഡ് കൂടി. സി.പി.എം ശക്തികേന്ദ്രമായ മുതുതല പഞ്ചായത്തിലാണ് വർധിച്ച വാർഡ്. ഭരണ സ്വാധീനം തന്നെയാണ് 2015 ലെപ്പോലെ ഇപ്പോഴും വിഭജനത്തെ നിയന്ത്രിച്ചത്. ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച വാർഡ് വിഭജന പ്രപ്പോസൽ ഉന്നത ഇടപെടലോടെ ആദ്യം മടക്കി അയക്കുകയും തിരുത്തോടെ പുനഃസമർപ്പിക്കുകയും ചെയ്തെങ്കിലും എൽ.ഡി.എഫും യു.ഡി.എഫും ബലാബലത്തിലാണ് ബ്ലോക്ക് പഞ്ചായത്തിൽ എന്നതാണ് അവസാന ചിത്രം.
നിലവിലെ കക്ഷിനില:
യു.ഡി.എഫ് - 8 (കോൺഗ്രസ്- 4, ലീഗ്- 4)
എൽ.ഡി.എഫ് -7 (സി.പി.എം- 7)


