Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഓടുന്ന സ്കൂൾ ബസിന്‍റെ...

ഓടുന്ന സ്കൂൾ ബസിന്‍റെ പിൻചക്രം ഊരിപ്പോയി

text_fields
bookmark_border
ഓടുന്ന സ്കൂൾ ബസിന്‍റെ പിൻചക്രം ഊരിപ്പോയി
cancel
Listen to this Article

പന്തളം: സ്കൂൾ ബസിന്റെ പിൻഭാഗത്തെ ടയർ ഓട്ടത്തിനിടെ ഊരിപ്പോയി. കുട്ടികളുമായി പോകുകയായിരുന്ന തുമ്പമൺ മുട്ടം എൻ.എസ്.കെ നാഷണൽ സ്കൂളിന്‍റെ ബസിന്റെ ടയറാണ് ഊരിപ്പോയത്. വെള്ളിയാഴ്ച രാവിലെ 8.30 ന് പന്തളം -മാവേലിക്കര റോഡിൽ മുട്ടാർ ജങ്ഷനിലാണു സംഭവം.

പന്തളം ഭാഗത്തെ കുട്ടികളുമായി മാവേലിക്കര ഭാഗത്തേക്കു പോവുകയായിരുന്ന ബസിന്റെ പിറകുവശത്തെ രണ്ടു ടയറും ഊരി 10 മീറ്ററോളം തെറിച്ചു പോയി. ടയർ ഊരി പോയതേടെ ബസ് നിലം പതിച്ചു. മറ്റ് അപകടമൊന്നും സംഭവിച്ചില്ല. നാട്ടുകാർ വലിപ്പമുള്ള കമ്പി ഉപയോഗിച്ച് ബസ് പൊക്കി നിർത്തുകയായിരുന്നു. പിന്നീട് മറ്റൊരു ബസ് വരുത്തിയാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയത്.

Show Full Article
TAGS:school bus wheels school bus accident 
News Summary - The rear wheel of a moving school bus came off.
Next Story