കാടുമൂടി ഓട; ഒടുവിൽ വെട്ടിത്തെളിച്ചു
text_fieldsതുകലശ്ശേരി - കാവുംഭാഗം റോഡിൽ ഓടയ്ക്ക് മീതെ വളർന്ന
കാട് നഗരസഭ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുന്നു
തിരുവല്ല: തുകലശ്ശേരി - കാവുംഭാഗം റോഡിലെ കാട് മുടിയ ഓട മൂലമുള്ള അപകടഭീഷണി ഒഴിഞ്ഞു. വ്യാഴാഴ്ച രാവിലെ നഗരസഭ ശുചീകരണ തൊഴിലാളികൾ ഓടയിൽ വളർന്ന പുല്ല് നീക്കം ചെയ്തു. പുല്ല് വളർന്നു നിൽക്കുന്നത് മൂലമുള്ള അപകടാവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമം ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.
മൂന്നടി വീതിയും മൂന്നടി വരെ താഴ്ചയും ഉള്ള ഓടയ്ക്കു മീതെ കാട് വളർന്നതോടെ ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും വൻ അപകട ഭീഷണിയായിരുന്നു.
അമൃത വിദ്യാലയം, ഹോസ്വർത്ത് വിദ്യാലയം, ബധിരവിദ്യാലയം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, തുകലശ്ശേരി മഹാദേവക്ഷേത്രം, കാവുംഭാഗം എന്നിവടങ്ങളിലേക്കു പോകാനുള്ള വഴിയാണ് ഇത്. നാട്ടുകാർ പല തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല. രാത്രിയിലടക്കം കാൽനടക്കാർക്ക് അപകടം സംഭവിക്കാൻ സഹചര്യമുണ്ടായിരുന്നു. ഇഴജന്തുകളുടെ താവളമായി മാറുന്നുവെന്നും പരാതിയുണ്ടായിരുന്നു.


