ചാലിശ്ശേരി സെന്ററിൽ തീപിടിത്തം; മൂന്നുകടകൾ കത്തിനശിച്ചു
text_fieldsചാലിശേരി സെന്ററിൽ കടകളിലുണ്ടായ തീപിടിത്തം
പെരുമ്പിലാവ്: ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ മൂന്ന് കടകൾ കത്തിനശിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഫുട്ട്വെയർ-ഫാൻസി ഷോപ്പ്, ജ്വല്ലറി, മൊബൈൽ ഫോൺ ഷോപ്പ് എന്നിവയിലായിരുന്നു തീപിടിത്തം. ആറുവർഷമായി മൻഹാസ് ഫുട്ട്വെയർ ഫാൻസി ഷോപ്പ് നടത്തുന്ന കൂനംമൂച്ചി സ്വദേശി ടി.വി. ഇക്ബാലിന്റെ കട പൂർണമായും കത്തിനശിച്ചു. ഏകദേശം 20 ലക്ഷം നഷ്ടം കണക്കാക്കുന്നു. ചാലിശേരി സ്വദേശി സന്ദീപിന്റെ സി.കെ ജ്വല്ലറിയുടെ എ.സി, വെള്ളി, പഞ്ചലോഹം, സ്റ്റോൺ തുടങ്ങിയവ അഗ്നിക്കിരയായി. 12 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
രണ്ട് വർഷമായുള്ള കെ.ബി. ഹൈദ്രുവിന്റെ ആപ്പിൾ മൊബൈൽ, ഷോപ്പിലെ വാച്ചുകൾ, ക്ലോക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവയും കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് പറയുന്നു. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്.


