മയുരേശ്വരപുരം ക്ഷേത്രഭണ്ഡാരങ്ങൾ കവർന്നു
text_fieldsമയുരേശ്വരപുരം ക്ഷേത്രഭണ്ഡാരങ്ങൾ കവർന്ന
മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം
കൊടുങ്ങല്ലൂർ: ശ്രീനാരായണ സമാജംവക ലോകമലേശ്വരം ശ്രീമയുരേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവർന്നു. മോഷ്ടാവാണെന്ന് കരുതുന്ന ആളുടെ രൂപം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സി.സി.ടി.വി കാമറകൾ കേടുവരുത്തുകയും ദിശമാറ്റിവെക്കുകയും ചെയ്തിട്ടാണ് മോഷണം.
പൂട്ട് തകർത്ത ഭണ്ഡാരം അതേ താഴ് ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്നു. സി.സി.ടി.വി കാമറകൾ തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. സമാജം ഭാരവാഹികളായ കെ.എസ്. പ്രവീൺ, സത്യൻ പാറക്കൽ, സുനിൽ അറക്കൽ തുടങ്ങിയവർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി.


