ബസ് യാത്രക്കാരിയുടെ പഴ്സ് കവര്‍ന്ന തമിഴ് യുവതികള്‍ അറസ്റ്റില്‍
text_fieldsരാജേശ്വരി, മാരി
കൊടകര: കെ.എസ്.ആര്.ടി.സി ബസ് യാത്രക്കിടെ വീട്ടമ്മയുടെ പഴ്സ് കവര്‍ന്ന രണ്ട് തമിഴ് യുവതികളെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു. പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ കുട്ടനെല്ലൂരില്‍ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂര്‍ പുത്തന്‍കാട് സ്വദേശിനിയുടെ 34,000 രൂപയടങ്ങിയ പഴ്സാണ് ഇവര്‍ മോഷ്ടിച്ചത്. കൊടകര എസ്.എച്ച്.ഒ പി.കെ. ദാസ്, ജി.എസ്.ഐ ബിനോയ് മാത്യു, ജി.എ.എസ്.ഐ ഷീബ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ യുവതികളില്‍ രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പൊലീസ് സ്റ്റേഷന് പരിധികളിലായി നാലും മാരി, ആലുവ, എറണാകുളം സെന്‍ട്രല്‍, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പൊലീസ് സ്റ്റേഷന് പരിധികളിലായി അഞ്ചും മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.


