Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മഞ്ജരി കാവ്യോപഹാരം’...

‘മഞ്ജരി കാവ്യോപഹാരം’ പ്രകാശനവും സാംസ്കാരിക സംഗമവും ജൂൺ 14ന്

text_fields
bookmark_border
‘മഞ്ജരി കാവ്യോപഹാരം’ പ്രകാശനവും സാംസ്കാരിക സംഗമവും ജൂൺ 14ന്
cancel

തൃശൂർ: അമ്പത് എഴുത്തുകാരുടെ കവിതകൾ ഉൾക്കൊള്ളുന്ന ‘മഞ്ജരി കാവ്യോപഹാരം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും വിവിധ പുരസ്കാര-ആദരവുകളും ഉൾക്കൊള്ളുന്ന സാംസ്കാരിക സംഗമം ‘അക്ഷരനക്ഷത്രം കലാ സാംസ്കാരിക സാഹിത്യ വേദി’ ജൂൺ 14ന് സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിക്കും.

എഴുത്തുകാരനായ അശോകൻ ചരുവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് സുരേന്ദ്രൻ മങ്ങാട്ട് ‘മഞ്ജരി കാവ്യോപഹാരം’ പ്രകാശനം നിർവഹിക്കും. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ആദ്യപ്രതി ഏറ്റുവാങ്ങും. സമാഹാരത്തിന് അവതാരിക തയ്യാറാക്കിയ ഇ. ജിനൻ പുസ്തകപരിചയം നടത്തും.

കവയത്രി പ്രഭ ദാമോദരൻ സ്വാഗതം പറയുന്ന ചടങ്ങിൽ കഥാകൃത്ത് ഹരി കെ. പുരക്കൽ അധ്യക്ഷത വഹിക്കും. കവയത്രിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക പവിത്രൻ കൃതജ്ഞത രേഖപ്പെടുത്തും. ഷിലിൻ പൊയ്യാറയാണ് പരിപാടിയുടെ അവതാരകൻ. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിൽ പ്രതീക്ഷിക്കുന്നുണ്ട്. സമാഹാരത്തിന്റെ കവർപേജ് പ്രകാശനം നേരത്തെ അശോകൻ ചരുവിൽ നിർവഹിച്ചിരുന്നു.

ചടങ്ങിൽ അക്ഷരനക്ഷത്രത്തിന്റെ പ്രഥമ ബഹുമുഖ പ്രതിഭാ പുരസ്കാരം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗീത മേലേടത്തിന് സമ്മാനിക്കും. അധ്യാപിക, നർത്തകി, എഴുത്തുകാരി, അഭിനേത്രി, സാമൂഹിക-സാംസ്കാരിക പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായ ഗീത മേലേടത്ത് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിനിയാണ്.

കൂടാതെ, ചെറുകഥാ പുരസ്കാരത്തിന് സ്മൃതി വിശ്വംഭരൻ, സാമൂഹിക-സാംസ്കാരിക പുരസ്കാരത്തിന് സഹീർ തങ്ങൾ പട്ടാമ്പി, കലാ-സാംസ്കാരിക പുരസ്കാരത്തിന് ശാന്ത സി.കെ. അറക്കുളം, നാടൻപാട്ട് പുരസ്കാരത്തിന് സുമ എ.പി, കഥാ പുരസ്കാരത്തിന് പ്രിയ ശങ്കർ, കവിതാ പുരസ്കാരത്തിന് ശ്രീലത കാഞ്ഞിരക്കോട് എന്നിവരെയും ആദരിക്കും.

വിവിധ മേഖലകളിലെ മികവിനുള്ള അംഗീകാരമായി സുമ മോഹൻദാസ്, സുവിൻ കൈപ്പമംഗലം, ബഷീർ തൃപ്പേക്കുളം, പ്രസന്ന ആനക്കര, ജിൻസി സന്തോഷ്, രജനി സുരേഷ്, അജിത്രി, സുജാത സോമൻ, മുഹമ്മദ് അഷറഫ് കെ.എം., ഡോ. ബെനീഷ് ബാബു, നിഷാദ് സിൻസിയർ, വാസുദേവൻ മാങ്ങോട്, രവീന്ദ്രനാഥൻ പെരിന്തൽമണ്ണ, അഹ്‌മദ് മുഈനുദ്ദീൻ എന്നിവർക്കും ചടങ്ങിൽ ആദരവ് നൽകും.

‘മഞ്ജരി കാവ്യോപഹാരം’ എന്ന സമാഹാരം അമ്പത് കവികളുടെ അമ്പത് വ്യത്യസ്ത അനുഭവലോകങ്ങളെയും ചിന്തകളെയും വികാരങ്ങളെയും വായനക്കാരിലേക്ക് എത്തിക്കുന്ന ശ്രദ്ധേയ കാവ്യസമാഹാരമാണ്. പ്രണയം, വിരഹം, പ്രകൃതി, സാമൂഹിക യാഥാർഥ്യങ്ങൾ, ഓർമ്മകൾ, ജീവിതാനുഭവങ്ങൾ, പ്രതിരോധം, പ്രത്യാശ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ഈ സമാഹാരത്തെ സമ്പന്നമാക്കുന്നു.

Show Full Article
TAGS:book release Cultural Meet Sahitya Akademi 
News Summary - Manjari Kavyopaharam’ Book Release and Cultural Meet on June 14 at Thrissur
Next Story