സോഷ്യല്‍ മീഡിയയിൽ സ്റ്റാറായി വി.ഡി.എസ്! ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 1.6 മില്യൻ കടന്നു
text_fieldsതിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ സൂപ്പർ സ്റ്റാറായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മുഖ്യമന്ത്രിയായ ദിവസം തന്നെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോവേഴ്‌സ് വണ്‍ മില്യൻ കടന്നു. സത്യപ്രതിജ്ഞക്ക് ശേഷം അഞ്ചു ദിവസംകൊണ്ട് അത് 1.6 മില്യനായി.
ഇതോടെ സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവായി മുഖ്യമന്ത്രി മാറി. 2020ല്‍ തുടങ്ങിയ അക്കൗണ്ട് പ്രതിപക്ഷ നേതാവായ സമയത്ത് ‘വി.ഡി സതീശന്‍ ലീഡര്‍ ഓഫ് ഒപ്പോസിഷന്‍’ എന്ന പേരിലായിരുന്നു. മുഖ്യമന്ത്രിയായതോടെ ‘വി.ഡി സതീശന്‍ ഒഫീഷ്യല്‍’ എന്ന പേരിലേക്ക് മാറ്റി. ഫേസ്ബുക്കില്‍ 8.13ലക്ഷം പേരും എക്‌സില്‍ 51,500 പേരുമാണ് മുഖ്യമന്ത്രിയെ ഫോളോ ചെയ്യുന്നത്.
കേരളത്തില്‍ ഏറ്റവുമധികം പേര്‍ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് ശശി തരൂര്‍ എം.പിയാണ്. എക്‌സ് അക്കൗണ്ടില്‍ എട്ട് മില്ല്യൻ പേരും ഫേസ്ബുക്കില്‍ 1.7 മില്യൻപേരും ഇൻസ്റ്റഗ്രാമില്‍ 2.2 മില്യൻ പേരുമാണ് തരൂരിനെ ഫോളോ ചെയ്യുന്നത്.


