Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകശ്മീർ മാരത്തണിൽ...

കശ്മീർ മാരത്തണിൽ പാലക്കാട് സ്വദേശിക്ക് വെങ്കലം; നേട്ടം 42.195 കിലോമീറ്റർ വിഭാഗത്തിൽ

text_fields
bookmark_border
Latest News
cancel
Listen to this Article

പാലക്കാട്: കശ്മീർ മാരത്തൺ രണ്ടാം എഡിഷനിൽ 42.195 കി.മീ. വിഭാഗത്തിൽ പാലക്കാട് നാഗലശ്ശേരി പിലാക്കാട്ടരി തറാൽ വീട്ടിലെ രമേശൻ താറാൽ 50 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

4:07:55 മണിക്കൂറിൽ ഓടി തീർത്താണ് രമേശൻ വെങ്കലം കരസ്ഥമാക്കിയത്. 27 സംസ്ഥാനങ്ങളിൽനിന്നും 11 രാജ്യങ്ങളിൽനിന്നുമായി 1500 പേരാണ് മാരത്തണിൽ പ​ങ്കെടുത്തത്.

26 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ രമേശൻ കൊച്ചി വല്ലാർപ്പാടം ഡി.പി വേൾഡിൽ മെക്കാനിക്കൽ ടെക്നീഷ്യനാണ്. ട്രയൽത്തണിൽ 13.5 മണിക്കൂർ കൊണ്ട് ലക്ഷ്യം പൂർത്തീകരിച്ച രമേശൻ അയേൺ മാൻ പട്ടവും നേടിയിട്ടുണ്ട്.

ജയലക്ഷ്മിയാണ് ഭാര്യ. വിദ്യാർഥികളായ തേജ ആർ. നായർ, താര ആർ. നായർ മക്കളാണ്. റണ്ണേഴ്സ് പെരിങ്ങോട് റണ്ണിങ് ക്ലബ് വൈസ് പ്രസിഡന്റു കൂടിയാണ്.

Show Full Article
TAGS:marathon Kashmir Palakkad native Lifestyle News Latest News 
News Summary - Palakkad native wins bronze in Kashmir Marathon
Next Story