ജയ്ശ്രീ ഉല്ലാൽ; 2025 ഹുറൂൺ പട്ടികയിലെ ഏറ്റവും സമ്പന്നയായ പ്രഫഷണൽ മാനേജർ
text_fields2025ലെ സമ്പന്നരുടെ ഹുറൂൺ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത് ഒരു വനിതയാണ്. പേര് ജയ്ശ്രീ ഉല്ലാൽ. ലോകം അറിയപ്പെടുന്ന ടെക് ലീഡർമാരായ സുന്ദർ പിച്ചൈ, സത്യ നദെല്ലെ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഈ വനിതയുടെ നേട്ടം. 50,170 കോടി രൂപ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയിലും ജയ്ശ്രീ ഒന്നാമതെത്തി.
2008 മുതൽ അരിസ്റ്റ നെറ്റ് വർക്കിന്‍റെ പ്രേരക ശക്തിയായി പ്രവർത്തിക്കുന്ന ജയ്ശ്രീ ഉല്ലാൽ സിലിക്കൺവാലിയിലെ ശക്തരായ നെറ്റ് വർക്കിങ് ഭീമൻമാരിലൊന്നായി കമ്പനിയെ എത്തിച്ചു. ജയ്ശ്രീയുടെ നേതൃത്വത്തിൽ 2024ൽ അരിസ്റ്റോയുടെ മൂല്യം 7 ബില്യൺ ഡോളറായി കുതിച്ചുയർന്നു. ഇതോടെ ഇവരുടെ 3 ശതമാനം ഓഹരിയിലൂടെ സാമ്പത്ത് ഗണ്യമായി വർധിക്കുകയും ചെയ്തു.
അരിസ്റ്റയുടെ ഭാഗമാകുന്നതിനു മുമ്പ് ജയ്ശ്രീ സിസ്കോ സിസ്റ്റംസ് പോലുളള ടെക് കമ്പനികളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്കോയിൽ താമസമാക്കിയ ജയ്ശ്രീക്ക് ശക്തമായ ഇന്ത്യൻ വേരുകളുണ്ട്. ലണ്ടനിൽ ജനിച്ച ജയ്ശ്രീ ആദ്യ കാല പഠനം പൂർത്തിയാക്കിയത് ഡൽഹിയിലാണ്. പിന്നീട് യു.എസിലെ സാൻഫ്രാൻസിസ്കോ യൂനിവേഴ്സിറ്റിയിൽ നിന്നും സാന്‍റാ ക്ലാരാ യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
ഹുറൂൺ ലിസ്റ്റിൽ ഇടം പിടിച്ച പത്ത് സമ്പന്നർ
- ജയ്ശ്രീ ഉല്ലാൽ (അരിസ്റ്റ നെറ്റ്‍വർക്ക് (50,170 കോടി)
- സത്യ നദെല്ല (മൈക്രോ സോഫ്റ്റ് (9,770 കോടി)
- നികേഷ് അറോറ (പാലോ ആൾട്ടോ നെറ്റ് വർക്ക് (9,190 കോടി)
- ഇഗ്നേഷ്യസ് നവിൽ നൊറോന (അവന്യൂ സൂപ്പർമാർട്സ്): 6,570 കോടി
- അജയ്പാൽ സിങ് ബംഗ: 5,970 കോടി
- തോമസ് കുര്യൻ: 5,900 കോടി
- സുന്ദർ പിച്ചൈ: (ഗൂഗ്ൾ) 5,810 കോടി
- ഇന്ദ്ര നൂയി (പെപ്സികോ) : 5,130 കോടി
- ശന്തനു നരയൻ (അഡോബ്): 4,670 കോടി
- അജിത് ജെയിൻ (ബെർക്ക്‌ഷെയർ ഹാത്ത്‌വേ): 2,950 കോടി രൂപ


