Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2026 2:29 PM GMT Updated On
date_range 7 Jun 2026 2:29 PM GMTആലപ്പുഴ സ്വദേശി അൽ നാരിയയിൽ നിര്യാതനായി
text_fieldsദമ്മാം: ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ (59) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം അൽ നാരിയയിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് അൽ നാരിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
അൽ നാരിയയിലെ പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. പരേതരായ അയ്യപ്പൻ കുട്ടി–പങ്കജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമം. മക്കൾ: അമൽ, അമിത്. നിലവിൽ അൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story


