Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 12:09 PM GMT Updated On
date_range 6 Jun 2026 12:09 PM GMTദമ്മാമിൽ ന്യുമോണിയ ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചു
text_fieldsദമ്മാം: ന്യുമോണിയ ബാധിച്ച് ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന തെലങ്കാന സ്വദേശി നിര്യാതനായി. തിരുക്കോവലൂർ ശ്രീനിവാസ് (63) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് ദമ്മാമിലെ അൽ മനാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
മരിച്ച ശ്രീനിവാസിെൻറ പിതാവ് രാഘവുലുവും മാതാവ് ലക്ഷ്മിയുമാണ്. ചന്ദ്രകലയാണ് ഭാര്യ. ആശുപത്രിയിലും ഔദ്യോഗിക തലത്തിലുമുള്ള ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
Next Story


