'ഡൽഹിയിൽ സ്ഫോടനം നടന്നത് വഴി സംഘഫാഷിസം വഴി തിരിച്ചു വിട്ടത് രണ്ടു കാര്യങ്ങളാണ്, ഇനി നമ്മൾ വോട്ടു മോഷണത്തെ കുറിച്ച് കുറച്ചു നാളത്തേക്ക് മിണ്ടരുത്, ഡൽഹിയിലെ വിഷവായുവിനെ കുറിച്ചും'; ജയരാജൻ സി.എൻ
text_fieldsകൊച്ചി: രാജ്യതലസ്ഥാനത്തെ നടുക്കിയ കാർ ബോംബ് സ്ഫോടനത്തിൽ ഭരണകൂടത്തെ പരോക്ഷമായി വിമർശിച്ച് സാമൂഹിക വിമർശകനും എഴുത്തുകാരനുമായ ജയരാജൻ സി.എൻ.
ഡൽഹിയിൽ സ്ഫോടനം നടന്നതു വഴി സംഘഫാഷിസം വഴി തിരിച്ചു വിട്ടത് രണ്ടു കാര്യങ്ങളാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ഇത്തരത്തിൽ സ്ഫോടനം നടക്കുക വഴി ഭീകരവാദം, പാക്കിസ്താൻ, ഇസ്‌ലാമിക തീവ്രവാദം എന്ന നിലയിലേക്ക് കാര്യങ്ങൾ തിരിച്ചു വിടാൻ അവർക്ക് കഴിയുന്നുണ്ടെന്നും ജയരാജൻ സി.എൻ ഫേസ്ബുക്കിൽ കുറിച്ചു.
വലിയ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഡൽഹിയിൽ എങ്ങനെ സ്ഫോടനം ഉണ്ടായിയെന്ന ചോദ്യം ഒരു ദേശീയ-ഗോദി മാധ്യമങ്ങളും ഉയർത്തില്ലെന്നും ഫാഷിസത്തിന് മൈലേജ് കൂട്ടുന്ന പരിപാടിയായി ഇത് മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'ഇനി നമ്മൾ വോട്ടു മോഷണത്തെ കുറിച്ച് കുറച്ചു നാളത്തേക്ക് മിണ്ടരുത്. ഡൽഹിയിൽ വിഷവായു കാരണം ശ്വാസം മുട്ടുന്നു എന്നും പറഞ്ഞ് ഇനി ആരും പ്രകടനം നടത്തരുത്. ഈ തീക്കളി എവിടേക്കാണ് നമ്മളെ കൊണ്ടു പോകുന്നതെന്ന് ചിന്തിക്കാനെെങ്കിലും നാം ശ്രമിക്കണം'-എന്ന് ജയരാജൻ സി.എൻ ഫേസ്ബുക്കിൽ കുറിച്ചു.
ജയരാജൻ സി.എന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ഡൽഹിയിൽ സ്ഫോടനം നടന്നതു വഴി സംഘഫാഷിസം വഴി തിരിച്ചു വിട്ടത് രണ്ടു കാര്യങ്ങളാണ്... തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ഇത്തരത്തിൽ സ്ഫോടനം നടക്കുക വഴി ഭീകരവാദം, പാക്കിസ്ഥാൻ, ഇസ്ലാമിക തീവ്രവാദം എന്ന നിലയിലേക്ക് കാര്യങ്ങൾ തിരിച്ചു വിടാൻ കഴിയുന്നുണ്ട്... എന്തു കൊണ്ടാണ് ഡൽഹിയിൽ, ഇത്രയേറെ സുരക്ഷകളൊക്കെ അവകാശപ്പെടുന്ന ഫാഷിസത്തിന്റെ ഇന്ദ്രപ്രസ്ഥത്തിൽ സ്ഫോടനം ഉണ്ടായത് എന്ന ചോദ്യം ഒരു ദേശീയ , ഗോദി മാധ്യമങ്ങളും ഉയർത്തില്ല എന്നതിനാൽ ഫാഷിസത്തിന് മൈലേജ് കൂട്ടുന്ന പരിപാടിയായി ഇത് മാറ്റുകയാണ് എല്ലാവരും ചെയ്യുന്നത്...
ഡൽഹിയിൽ ജനങ്ങൾ അന്തരീക്ഷ മലിനീകരണം മൂലം ശ്വാസം മുട്ടി, നിരവധി രോഗങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്... ഇക്കാര്യത്തിൽ വർഷങ്ങൾക്ക് മുമ്പേ തന്നെ ഡൽഹി ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിയതാണ്...
ഇനി നമ്മൾ വോട്ടു മോഷണത്തെ കുറിച്ച് കുറച്ചു നാളത്തേക്ക് മിണ്ടരുത്... ഡൽഹിയിൽ വിഷവായു കാരണം ശ്വാസം മുട്ടുന്നു എന്നും പറഞ്ഞ് ഇനി ആരും പ്രകടനം നടത്തരുത്.... ഈ തീക്കളി എവിടേക്കാണ് നമ്മളെ കൊണ്ടു പോകുന്നതെന്ന് ചിന്തിക്കാനെെങ്കിലും നാം ശ്രമിക്കണം...."


