സ്കൂട്ടറിൽ ബാഗിൽ കയറി നാടു ചുറ്റിയ പൂച്ചയുടെ യാത്ര വൈറൽ
text_fieldsവടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരത്തിൽ സ്കൂട്ടറിൽ ബാഗിൽ കയറി നാടു ചുറ്റിയ പൂച്ചയുടെ യാത്ര നവ മാധ്യമങ്ങളിൽ വൈറലായി. പൂച്ചയെ യാത്രക്കായി പ്രത്യേകമായി തയാറാക്കിയ പുറത്തേക്ക് കാണാവുന്ന രീതിയിലുള്ള സുതാര്യമായ ബാഗിൽ വെച്ചാണ് യാത്ര ചെയ്തത്. നഗരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേരുടെ പിന്നിലെ ബാഗിലായിരുന്നു പൂച്ച.
ശ്വാസമെടുക്കാൻ സൗകര്യമുള്ള ഹെൽമറ്റിന്റെ മാതൃകയിലുള്ള സുതാര്യമായ ബാഗാണ് പൂച്ചക്കായി ഉപയോഗിച്ചത്. വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിലെ ശ്രദ്ധയും കരുതലും ഒപ്പം ഹെൽമറ്റുകൾ ധരിച്ചും റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യവും വിളിച്ചോതുന്നതായിരുന്നു യാത്ര.
യാത്രയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കകം വിഡിയോ വൈറലാവുകയും വടക്കാഞ്ചേരിയുടെ പൂച്ചയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.


