‘ഞങ്ങൾ വാപ്പിച്ചിയുടെ ഡ്രസ്സ് ഇടും, വാപ്പിച്ചിക്ക് മാത്രം വെക്കുന്ന ഫുഡ് കഴിക്കും, ഇതെല്ലാം ചെയ്യുന്നത് വാപ്പിച്ചിയുണ്ട് എന്ന് തോന്നിപ്പിക്കാനാണ്...’; നോവുന്ന കുറിപ്പുമായി കലാഭവൻ നവാസിന്‍റെ മക്കൾ
text_fieldsകോഴിക്കോട്: മലയാളികളുടെ പ്രിയതാരം കലാഭവൻ നവാസ് വിടപറഞ്ഞെങ്കിലും, അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ട് മക്കളിലൂടെ ഇപ്പോഴും നമ്മോട് സംസാരിക്കുന്നുണ്ട്. അതിൽവരുന്ന കുറിപ്പുകളാണ് നമ്മുക്കിടയിൽ നവാസിനെ മായാതെ, മറയാതെ നിർത്തുന്നത്.
വാപ്പിച്ചിയുടെ അകാലവിയോഗം ഇന്നും തങ്ങളുടെ ഉള്ളുലക്കുകയാണെന്ന് തെളിയിക്കുന്നതാണ് മക്കളുടെ പുതിയ കുറിപ്പ്. വാപ്പിച്ചിയുടെ അക്കൗണ്ട് അനങ്ങാതെ കിടക്കുമ്പോൾ നെഞ്ചിലൊരു ഭാരമാണെന്നും അതുകൊണ്ടാണ് കുറേ ദിവസം കൂടുമ്പോൾ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യുന്നതെന്നും മക്കൾ പറയുന്നു. അക്കൗണ്ടിൽ പുതിയ പോസ്റ്റ് കാണുമ്പോൾ വാപ്പിച്ചി ആക്ടീവായി എന്ന് തോന്നും, അപ്പോൾ കുറച്ച് ദിവസത്തേക്ക് തങ്ങൾക്ക് പഠിക്കാൻ പറ്റും. വീട്ടിൽ വാപ്പിച്ചിയുടെ വസ്ത്രം ഇടാറുണ്ട്. എല്ലാദിവസവും വാപ്പിച്ചിയുടെ വസ്ത്രം അലക്കാൻ കിട്ടും. വാപ്പിച്ചിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാറുണ്ട്. ഇതെല്ലാം ചെയ്യുന്നത് വാപ്പിച്ചിയുണ്ടെന്ന് തോന്നിപ്പിക്കാനാണെന്നും അല്ലാതെ വാപ്പിച്ചിക്ക് വേണ്ടിയല്ലെന്നും നോവുന്ന വാക്കുകളിൽ മക്കൾ പറയുമ്പോൾ വായിക്കുന്നവരുടെ കണ്ണുനിറയും.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
വാപ്പിച്ചി പോയപ്പോൾ ഉമ്മിച്ചി ഞങ്ങൾക്ക് 3 പേർക്കും തന്ന gift ആണ്. ഇത് മരണം വരെ നിങ്ങൾക്കൊരു asset ആയിരിക്കും എന്നും പറഞ്ഞു.
വാപ്പിച്ചി പ്രകമ്പനത്തിന്റെ കാരവാനിലിരുന്നു ഉമ്മിച്ചിക്ക് അയച്ചുകൊടുത്തതാ.
ഞങ്ങൾ വാപ്പിച്ചിയുടെ account ൽ post ഇടുന്നത്, വാപ്പിച്ചിക്ക് വേണ്ടിയല്ല.
വാപ്പിച്ചിക്ക് വേണ്ടുന്ന ഇബാദത്തും വാപ്പിച്ചിക്ക് വേണ്ടുന്ന എല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്, അത് പുറത്തു പറയാറില്ല, അത് ഞങ്ങൾ വാപ്പിച്ചിക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ്, അത് പുറത്ത് പറയുന്നതെന്തിനാണ്.
വാപ്പിച്ചിയുടെ അക്കൗണ്ട് dead ആയി കിടക്കുന്നതുകാണുമ്പോൾ നെഞ്ചിലൊരു ഭാരം അതുകൊണ്ടാണ് കുറേ ദിവസം കൂടുമ്പോൾ എന്തെങ്കിലും ഒന്ന് post ചെയ്യും
Post വീഴുമ്പോൾ വാപ്പിച്ചി
active ആയി എന്ന് ഞങ്ങൾക്ക് തോന്നും
അപ്പോൾ കുറച്ചു ദിവസത്തേയ്ക്കു ഞങ്ങൾക്ക് പഠിക്കാൻ പറ്റും
വീട്ടിലും ഞങ്ങൾ വാപ്പിച്ചിയുടെ dress ഇടും.
എല്ലാദിവസവും വാപ്പിച്ചിയുടെ ഡ്രെസ്സും wash ചെയ്യാൻ കിട്ടും
വാപ്പിച്ചിയുള്ളപ്പോൾ മാത്രം വാപ്പിച്ചിക്ക് വയ്ക്കുന്ന food ഞങ്ങൾ ഇപ്പോൾ കഴിക്കാറുണ്ട്.
ഇതെല്ലാം ചെയ്യുന്നത്, വാപ്പിച്ചി യുണ്ട് എന്ന് തോന്നിപ്പിക്കാനാണ്, അല്ലാതെ വാപ്പിച്ചിക്ക് വേണ്ടിയല്ല, ഞങ്ങൾക്ക് വേണ്ടിയാണ്.
അത് നിങ്ങളിൽ പലർക്കും ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇനി വീട്ടുകാര്യങ്ങൾ ഇടുന്നില്ല.
പക്ഷെ post ഇടും അതിൽ വാപ്പിച്ചിയുടെ ജീവൻ ഉള്ളതുപോലെ...💗
ഒരു പരിചയവുമില്ലാത്ത ഒരുപാടുപേർ ദൂരത്തുനിന്നുവരും
അവർക്കാർക്കും ഉമ്മച്ചിയെ കാണാൻ
പറ്റാറില്ല.
എന്നാലും സ്നേഹമുള്ളതുകൊണ്ടല്ലേ, ഉമ്മച്ചിയുടെ എന്തെങ്കിലും വിവരമറിഞ്ഞാൽ മതി,
കാണാൻ പോലും നിൽക്കാറില്ല.
Post ഇട്ടുതുടങ്ങിയത് ഞങ്ങൾക്ക് വേണ്ടിയാണെങ്കിലും
മാസങ്ങളായി വന്നുകൊണ്ടിരുന്നവർ
വരാതായി അവർക്ക് എവിടെ നിന്നെങ്കിലും ഉമ്മച്ചിയെ പറ്റി അറിഞ്ഞാൽ മതിയായിരുന്നു.
ഇനി വീട്ടുകാര്യങ്ങൾ ഇടാതിരിക്കുമ്പോൾ ആരും ഒരുപാട് ദൂരം യാത്ര ചെയ്തു വരരുത്. ഞങ്ങൾ ok ആണ്.
വാപ്പിച്ചി വർക്കിനുപോകുമ്പോൾ ഉമ്മിച്ചിയുടെ ഉപ്പയേയും
ഉമ്മിയേയും ഞങ്ങളെ ഏല്പിച്ചാണ് പോവുന്നത്.
ഇപ്പോഴും അവരെ ഏൽപ്പിച്ചാണ് വാപ്പിച്ചി പോയത്.
ഈ ആറുപേരിലാണ് ഞങ്ങളുടെ personal കാര്യങ്ങൾ ഒതുങ്ങുന്നത്


