Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right10 വർഷം, 20 കിരീടങ്ങൾ;...

10 വർഷം, 20 കിരീടങ്ങൾ; പെപ്പ് സിറ്റി വിടുന്നു

text_fields
bookmark_border
10 വർഷം, 20 കിരീടങ്ങൾ; പെപ്പ് സിറ്റി വിടുന്നു
cancel
camera_alt

പെ​പ് ഗാ​ർ​ഡി​യോ​ള​

ലണ്ടൻ: പ്രിമിയർ ലീഗിൽ കിരീടം കൈവിട്ടതിന് പിന്നാലെ 10 വർഷത്തെ സംഭവബഹുലമായ പരിശീലനകാലത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴ്ത്തുകയാണെന്ന് പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റിയും കോച്ച് പെപ് ഗാർഡിയോളയും. ടീമിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയയാത്ര സമ്മാനിക്കുകയും യൂറോപിലെ ഏറ്റവും വിലപിടിപ്പുള്ള ടീമുകളിലൊന്നായി ഉയർത്തുകയും ചെയ്താണ് മടക്കം. ഞായറാഴ്ച ആസ്റ്റൺ വില്ലക്കെതിരായ അവസാന പ്രിമിയർ ലീഗ് മത്സരത്തോടെയാകും വിടവാങ്ങൽ.

‘‘കാരണം ചോദിക്കരുത്. ഞാൻ മടങ്ങുകയാണ്. കാരണമൊന്നുമില്ല. ഹൃദയം പറയുന്നു, നിർത്താൻ സമയമായി എന്ന്. ഒന്നും ശാശ്വതമല്ല. ഓർമകൾ മാത്രമാകും ശാശ്വതം’’ എന്നായിരുന്നു ഗാർഡിയോളയുടെ പ്രതികരണം. മുൻ ചെൽസി പരിശീലകൻ എൻസോ മാരെസ്ക പിൻഗാമിയാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. 2016ൽ ടീമിനൊപ്പം ചേർന്ന പെപ്പിനു കീഴിൽ ടീം 17 പ്രമുഖ കിരീടങ്ങൾ ചൂടിയിട്ടുണ്ട്. ഇത്തവണ പ്രിമിയർ ലീഗ് കിരീടമില്ലെങ്കിലും ഇംഗ്ലീഷ് ലീഗ് കപ്പും എഫ്.എ കപ്പും സിറ്റി ഷോകേസിലെത്തിച്ചാണ് മടക്കം.

Show Full Article
TAGS:pep guardiola Manchester city leaving Footbal News 
News Summary - 10 years; 20 trophies - Pep leaves City
Next Story