പി. രാമന്റെ നാലു കവിതകൾ

1. വിജാഗിരി വിടവ് ജനൽച്ചട്ടത്തിനും വാതിലിനുമിടയിലുള്ള വിജാഗിരിവിടവിനോട് ഗൗളികൾക്കെന്തിത്ര പ്രിയം? ഒരെണ്ണം എപ്പോഴും കാണുമവിടെ കളിയാടിക്കൊണ്ടോ ചതഞ്ഞുണങ്ങിയോ. ഇതെന്റെ വിജാഗിരിവിടവ് 2. പരിശോധന തിങ്ങിനിറഞ്ഞ രോഗികൾക്കിടയിൽ ഡോക്ടറെക്കാണാൻ കാത്തിരിക്കുന്നു ഞാൻ ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, മക്കൾ, കൂട്ടുകാർ, സഹപ്രവർത്തകർ ആരുടെയും കണ്ണിൽപെടാതെ എല്ലാദിവസവും ഗുളിക തുപ്പിക്കളയുക ഇവരിലാരൊക്കെയാവുമെന്നു പരിശോധിച്ചുകൊണ്ട്. 3. മൂന്നില / മൂന്നുനില മൗനം ചുണ്ടിൽനിന്നു തുടങ്ങി നീണ്ടു വളഞ്ഞുപോകുന്ന കുഴലിനറ്റത്തെ കോളാമ്പിപ്പൂവിടർച്ചയിലെ ട്രംപെറ്റ് മൗനം. പാടുന്നയാൾക്കു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1. വിജാഗിരി വിടവ്
ജനൽച്ചട്ടത്തിനും
വാതിലിനുമിടയിലുള്ള
വിജാഗിരിവിടവിനോട്
ഗൗളികൾക്കെന്തിത്ര പ്രിയം?
ഒരെണ്ണം എപ്പോഴും കാണുമവിടെ
കളിയാടിക്കൊണ്ടോ ചതഞ്ഞുണങ്ങിയോ.
ഇതെന്റെ വിജാഗിരിവിടവ്
2. പരിശോധന
തിങ്ങിനിറഞ്ഞ രോഗികൾക്കിടയിൽ
ഡോക്ടറെക്കാണാൻ കാത്തിരിക്കുന്നു ഞാൻ
ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ,
സഹോദരൻ, സഹോദരി, മക്കൾ,
കൂട്ടുകാർ, സഹപ്രവർത്തകർ
ആരുടെയും കണ്ണിൽപെടാതെ
എല്ലാദിവസവും
ഗുളിക തുപ്പിക്കളയുക
ഇവരിലാരൊക്കെയാവുമെന്നു
പരിശോധിച്ചുകൊണ്ട്.
3. മൂന്നില / മൂന്നുനില മൗനം
ചുണ്ടിൽനിന്നു തുടങ്ങി
നീണ്ടു വളഞ്ഞുപോകുന്ന
കുഴലിനറ്റത്തെ കോളാമ്പിപ്പൂവിടർച്ചയിലെ
ട്രംപെറ്റ് മൗനം.
പാടുന്നയാൾക്കു പാടുന്ന ഹരം
കേൾക്കുന്നയാൾക്കു കേൾക്കുന്ന ഹരം
അത്ഭുതവിളക്കിൽനിന്നും
ഉയർന്നു കറങ്ങിപ്പൊങ്ങുന്ന
പുകച്ചുരുളിനറ്റത്തെ
ഭൂതമുഖ മൗനം.
ചോദിച്ചതെല്ലാം
അതു കൊണ്ടുതരുന്നു.
ആഘാതത്തിൽ വിടർന്നു നിവർന്നു
പൊതിയുന്ന
പാരച്യൂട്ട് മൗനം
ഇരുകാലിൽ നമ്മെ ഭദ്രം
നിലത്തിറക്കും മൗനം.
ഹരം പിടിച്ചു...
ചോദിച്ചതെല്ലാം ലഭിച്ചു...
കാലുകൾ വീണ്ടും നിലംതൊട്ടു.
4. ജലരുചി
1
ഒരിറക്കുകൂടി കുടിക്കണമെന്നെന്റെ
നാവു വരളുന്നതിൻ പേരാണ് സ്വാദ്.
വേനൽ വെള്ളത്തിന്നു സ്വാദു നൽകുന്നു.
2
നാവിലൂടെയൊലിച്ചിറങ്ങും ജലം
താഴെത്തൊണ്ടക്കുഴിയിൽ വീഴുന്നതിൻ
ആഴ്ന്ന ദാഹാർത്തനാദമാണേതൊരു
വേനലാറ്റിലെ വെള്ളച്ചാട്ടത്തിനും.
3
കരുണയാണു രുചി, പഠിപ്പിക്കുന്നു
വേനൽ വെള്ളത്തെ, വെള്ളമെന്നുള്ളിനെ

