70% കിഴിവോടെ എയർ ഫ്രയറുകൾ
text_fieldsമികച്ച എയർ ഫ്രയറുകൾ ഉപയോഗിച്ച് സ്വാദിഷ്ഠമായ ഭക്ഷണം പാചകം ചെയ്യൂ. അതിനായി ഇതാ ആമസോണിൽ എയർ ഫ്രയറുകൾക്ക് 70% കിഴിവ്. ഒതുക്കമുള്ളതോ വലുതോ, ബഡ്ജറ്റ് ഫ്രണ്ട്ലിയോ പ്രീമിയമോ, ഏതുമാകാട്ടെ, നിങ്ങൾക്ക് അനുയോജ്യമായത് തിരെഞ്ഞെടുക്കാം.
1.ഫേബർ 6 എൽ 1500 ഡബ്ല്യൂ ഡിജിറ്റൽ എയർ ഫ്രയർ
ഫ്രൈ ചെയ്യാനും, ബേക്ക് ചെയ്യാനും, ടോസ്റ്റ് ചെയ്യാനും, റോസ്റ്റ് ചെയ്യാനും ഏറ്റവും മികച്ച എയർ ഫ്രയറാണ് ഫാബർ 6 എൽ ഡിജിറ്റൽ. ഇത് 85% വരെ എണ്ണ കുറച്ച് ആരോഗ്യകരമായ ഭക്ഷണം തയാറാക്കാൻ സാധിക്കും. 360° റാപ്പിഡ് എയർ ടെക്നോളജി ഉപയോഗിക്കുന്നതിനാൽ, ഓവനുകളേക്കാൾ വേഗത്തിൽ ഭക്ഷണം പാകം ചെയ്യാം. കൂടാതെ, രണ്ട് വർഷത്തെ വാറണ്ടിയും കമ്പനി ഇതിന് നൽകുന്നുണ്ട്.
2. INALSA എയർ ഫ്രയർ
99% വരെ കൊഴുപ്പ് കുറച്ച് ക്രിസ്പിയായ ഭക്ഷണം പാകം ചെയ്യാൻ ഈ എയർ ഫ്രയർ ഏറ്റവും അനുയോജ്യമാണ്. 1400 ഡബ്ല്യൂ പവറും റാപ്പിഡ് എയർ സർക്കുലേഷനും ഉപയോഗിച്ച് കൊണ്ട് വേഗത്തിൽ ഭക്ഷണം പാകം ചെയ്യാം. എളുപ്പത്തിൽ പാകം ചെയ്യുന്നതിനായി എട്ട് പ്രീസെറ്റ് പ്രോഗ്രാമുകളുണ്ടിതിന്. ഡിജിറ്റൽ ടച്ച്സ്ക്രീൻ, ടൈമർ, നോൺ-സ്റ്റിക്ക് പാൻ എന്നിവ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാനും വേഗത്തിൽ വൃത്തിയാക്കാനും സാധിക്കും.
3. അഗാരോ എലഗന്‍റ് എയർ ഫ്രയർ
കുറഞ്ഞ എണ്ണ ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ഐറ്റമാണിത്. 1800 ഡബ്ല്യൂ മോട്ടോറും 360° എയർ സർക്കുലേഷനും ഉള്ളതിനാൽ വളരെ വേഗത്തിൽ എല്ലാ ഭാഗവും ഒരുപോലെ പാചകം ചെയ്യാൻ സഹായിക്കും. കൂടാതെ, 12 പ്രീസെറ്റ് മെനുകൾ, നോൺ-സ്റ്റിക്ക് കോട്ടിങ്, ടച്ച്‌സ്‌ക്രീൻ കൺട്രോളുകൾ, ടൈം-ടെമ്പറേച്ചർ ക്രമീകരണങ്ങൾ ഉള്ളതിനാൽ എല്ലാതര ഭക്ഷണത്തിനും ഇത് അനുയോജ്യമാണ്.
4. ലിബ്ര 4.5 ലിറ്റർ എയർഫ്രയർ
ടോക്സിൻ-ഫ്രീ ഗ്ലാസ് ബൗളോടുകൂടിയാതാണ് ലിബ്ര 4.5 എൽ ഡിജിറ്റൽ എയർ ഫ്രയർ. എണ്ണ വളരെ കുറച്ചോ, അല്ലെങ്കിൽ ഇല്ലാതെയോ ഇത് ഉപയോഗിച്ച് ഭക്ഷണങ്ങൾ രുചികരമാക്കാം. 1450 ഡബ്ല്യൂ പവറുള്ളതിനാൽ ഒരുപോലെ പാചകം ചെയ്യാൻ സഹായിക്കുന്നു. ഇതിന് എട്ട് പ്രീസെറ്റ് മെനുകളും സ്മാർട്ട് ഫെതർ-ടച്ച് കൺട്രോളുകളും ഉണ്ട്.
5. അഗാരോ ഗാലക്സി ഡിജിറ്റൽ എയർ ഫ്രയർ
ചെറിയ കുടുംബങ്ങൾക്ക് എണ്ണ കുറച്ച് ആരോഗ്യകരമായ ഭക്ഷണം പാചകം ചെയ്യാൻ അനുയോജ്യമാണിത്. 1400 ഡബ്ല്യൂ പവറിൽ പ്രവർത്തിക്കുന്നതിനാൽ, ഇത് ഭക്ഷണം വേഗത്തിലും പാകം ചെയ്യാം. കൂടാതെ, ഏഴ് പ്രീസെറ്റ് മെനുകളും റീഹീറ്റ് ഫങ്ഷനും ഡിജിറ്റൽ ടച്ച് കൺട്രോളുകളും ഇതിനുണ്ട്. ഓട്ടോ ഷട്ട്-ഓഫ്, ഓവർഹീറ്റ് പ്രൊട്ടക്ഷൻ, കീപ്പ്-വാം മോഡ് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഉള്ളതിനാൽ പാചകം കൂടുതൽ എളുപ്പത്തിലും ആക്കാം.