Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഓണ്‍ലൈന്‍ വ്യാപാര...

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആയിരത്തിലേറെ ഉല്‍പന്നങ്ങളുമായി കുടുംബശ്രീ

text_fields
bookmark_border
ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആയിരത്തിലേറെ ഉല്‍പന്നങ്ങളുമായി കുടുംബശ്രീ
cancel

തി​രു​വ​ന​ന്ത​പു​രം: സം​രം​ഭ​ക​രു​ടെ ആ​യി​ര​ത്തി​ലേ​റെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ച് ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​രം​ഗ​ത്തും സ​ജീ​വ​മാ​യി കു​ടും​ബ​ശ്രീ. ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ മീ​ഷോ, ആ​മ​സോ​ണ്‍, ഫ്ലി​പ്കാ​ര്‍ട്ട്, ഒ.​എ​ന്‍.​ഡി.​സി എ​ന്നി​വ​യി​ലെ​ല്ലാം കു​ടും​ബ​ശ്രീ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി മി​ക​ച്ച വി​റ്റു​വ​ര​വ് നേ​ടി.

വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ച്ച്‌ വി​പ​ണ​നം വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ളെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത 149 സം​രം​ഭ​ക​ര്‍ക്ക് ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ന്‍, ക​മ്പ​നി ര​ജി​സ്ട്രേ​ഷ​ന്‍, ഉ​ല്‍പ​ന്ന വി​വ​ര​ണം ത​യാ​റാ​ക്ക​ല്‍, പ്രോ​ഡ​ക്ട് ഫോ​ട്ടോ​ഗ്ര​ഫി, സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​ള്‍പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള വി​വി​ധ വി​പ​ണ​ന രീ​തി​ക​ള്‍ എ​ന്നി​വ​യി​ല്‍ ന​ബാ​ർ​ഡി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശീ​ല​ന​വും ന​ല്‍കി.

കു​ടും​ബ​ശ്രീ ഉ​ല്‍പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പോ​ക്ക​റ്റ്മാ​ര്‍ട്ട്-​കു​ടും​ബ​ശ്രീ സ്റ്റോ​ര്‍ മൊ​ബൈ​ല്‍ ആ​പ്പും രൂ​പീ​ക​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കു​ടും​ബ​ശ്രീ ഉ​ല്‍പ​ന്ന​ങ്ങ​ളെ വി​വി​ധ വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക, ഉ​ല്‍പ​ന്ന സം​ഭ​ര​ണ​ത്തി​ന് ജി​ല്ല​ക​ള്‍ തോ​റും വെ​യ​ര്‍ഹൗ​സു​ക​ള്‍ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി സം​രം​ഭ​ക​രു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​കും ഈ ​വ​ര്‍ഷം ന​ട​പ്പാ​ക്കു​ക.

ഓ​ണ്‍ ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി സം​വി​ധാ​ന​വു​മാ​യി ചേ​ര്‍ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കും. വാ​ട്​​സ്​​ആ​പ്, ഫേ​സ്ബു​ക്ക്, ഗൂ​ഗ്​​ള്‍ ബി​സി​ന​സ് തു​ട​ങ്ങി സോ​ഷ്യ​ല്‍മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ള്‍ അ​ട​ക്കം വി​നി​യോ​ഗി​ച്ച്​ ത​ങ്ങ​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് വി​പ​ണി ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സം​രം​ഭ​ക​ര്‍ക്ക് ന​ല്‍കു​ന്ന വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ള്‍ ഈ ​വ​ര്‍ഷ​വും തു​ട​രും. കൂ​ടാ​തെ, എ.​ഐ അ​ധി​ഷ്ഠി​ത മാ​ര്‍ക്ക​റ്റി​ങ്ങി​ലും പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും.

ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ക്കൊ​പ്പം നി​ല​വി​ലെ ഉ​ല്‍പ​ന്ന വി​പ​ണ​ന സ​മ്പ്ര​ദാ​യ​ങ്ങ​ളും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ട്​ വി​പ​ണ​നം ചെ​യ്യു​ന്ന ഹോം ​ഷോ​പ്​ സം​വി​ധാ​നം 50 പു​തി​യ മാ​നേ​ജ്​​മെ​ന്‍റ് ടീ​മു​ക​ള്‍, 8718 ഹോം​ഷോ​പ്​ ഓ​ണ​ര്‍മാ​ര്‍ എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ച്ചു. 19.61 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം മാ​ത്രം ഹോം​ഷോ​പ്​ വ​ഴി ല​ഭി​ച്ച​ത്. 13 ജി​ല്ല​ക​ളി​ല്‍ ആ​രം​ഭി​ച്ച 13 പ്രീ​മി​യം ക​ഫേ റ​സ്റ്റാ​റ​ന്‍റു​ക​ള്‍ വ​ഴി ക​ഴി​ഞ്ഞ ഒ​രു​വ​ര്‍ഷം അ​ഞ്ചു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടാ​നും കു​ടും​ബ​ശ്രീ​ക്കാ​യി.

Show Full Article
TAGS:kudumbashree Product Launch online market selling 
News Summary - Kudumbashree launches more than a thousand products in online commerce
Next Story