നത്തിങ് ഫോൺ 3എ പ്രോ 5ജി vs ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി
text_fields30,000 രൂപക്ക് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, അതിന് അനുയോജ്യമായ രണ്ട് ഓപഷനുകളാണ് നത്തിങ് ഫോൺ 3എ പ്രോ 5ജിയും (Nothing Phone 3a Pro 5G), ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജിയും (Oppo F31 Pro Plus 5G). ഈ വിലക്ക് ലഭിക്കുന്ന മികച്ച സവിശേഷതകളും നിരവധി ഫീച്ചറുകളും ഈ രണ്ട് ഫോണിലും ലഭ്യമാണ്.
രൂപകൽപ്പനയും ഡിസ്പ്ലേയും (Design and Display)
നത്തിങ് ഫോൺ 3എ പ്രോക്ക് 163.5എംഎം ഉയരവും, 77.5എംഎം വീതിയും, 8.3എംഎം കനവും, 211ഗ്രം ഭാരവും ഉണ്ട്. ഇതിലെ 6.7 ഇഞ്ച് അമോലെഡ് എൽടിപിഎസ് ഡിസ്‌പ്ലേക്ക് 2392 x 1080 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുണ്ട്. താരതമ്യം ചെയ്യുമ്പോൾ, ഓപ്പോ എഫ്31 പ്രോക്ക് 6.79 ഇഞ്ച് വലുപ്പമുള്ള ഫ്ലാറ്റ് അമോലെഡ് സ്ക്രീനാണുള്ളത്. ഇതിനും 120Hz റിഫ്രഷ് റേറ്റുണ്ട്, കൂടാതെ ഇതിന്‍റെ പീക്ക് ബ്രൈറ്റ്നസ് 1,600 നിറ്റ്സ് ആണ്. 7.7എംഎം കനവും 195ഗ്രം ഭാരവും ഉള്ളതിനാൽ കൂടുതൽ സ്ലിം, ഭാരം കുറഞ്ഞതുമാണ്. ഇത് ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്, ഫെസ്റ്റിവൽ പിങ്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ക്യാമറ സജ്ജീകരണം (Camera Setup)
നത്തിങ് ഫോൺ 3എ പ്രോക്ക് ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിട്ടുള്ളത്. ഒഐഎസ്, ഇഐഎസ് എന്നിവയോടുകൂടിയ 50 എംപി വൈഡ്-ആംഗിൾ സെൻസർ, 3x ഒപ്റ്റിക്കൽ സൂമും 60x വരെ ഡിജിറ്റൽ സൂമും ഉള്ള 50എംപി പെരിസ്‌കോപ്പ് ലെൻസ്, കൂടാതെ ഒരു 8എംപി അൾട്രാ-വൈഡ് സെൻസർ. ഇതിന്‍റെ മുൻ ക്യാമറ 50എംപി ആണ്. മുൻ ക്യാമറയ്ക്കും പിന്നിലെ ക്യാമറകൾക്കും 4കെ വീഡിയോ 30fpsലും 1080പി വീഡിയോ ഒന്നിലധികം ഫ്രെയിം റേറ്റുകളിലും റെക്കോർഡ് ചെയ്യാൻ സാധിക്കും.
ഇതിനു വിപരീതമായി, ഓപ്പോ എഫ്31 പ്രോ ഒരു ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. ഒഐഎസ് ഉള്ള 50എംപി മെയിൻ സെൻസറും 2എംപി മോണോക്രോം ലെൻസും. മുൻവശത്ത് 32എംപി സെൽഫി ക്യാമറയുമുണ്ട്. ഇതിന് 4കെ റെക്കോർഡിങ് 30fpsലും, 1080p, 720p റെക്കോർഡിങ് 60fps വരെയും, കൂടാതെ 1080pയിൽ 120fpsലും 720pയിൽ 240fpsലും സ്ലോ-മോഷൻ വീഡിയോയും പിന്തുണക്കുന്നു.
പ്രകടനവും ബാറ്ററിയും (Performance and Battery)
നത്തിങ് ഫോൺ 3എ പ്രോയിൽ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്‌സെറ്റാണ്. ഇത് 8ജിബി റാം, 128ജിബി സ്റ്റോറേജ് മുതൽ 12ജിബി റാം, 256ജിബി സ്റ്റോറേജ് വരെയുള്ള വേരിയന്‍റുകളിൽ ലഭ്യമാണ്. ഇതിൽ 5,000എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരെമറിച്ച്, ഓപ്പോ എഫ്31 പ്രോയിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസ്സറാണ്. ഇത് 8ജിബി റാം, 256ജിബി സ്റ്റോറേജ്, 12ജിബി റാം, 256ജിബി സ്റ്റോറേജ് എന്നീ വേരിയന്‍റുകളിൽ വരുന്നു. ഇതിൽ 80ഡബ്ല്യൂ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
നത്തിങ് ഫോൺ 3എ പ്രോ 5ജി ക്യാമറയുടെ കാര്യത്തിൽ മികച്ച പ്രാധാന്യം നൽകുമ്പോൾ, ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി ബാറ്ററി ലൈഫിനും ഡിസ്പ്ലേയുടെ പ്രകടനത്തിനും മുൻഗണന നൽകുന്നു.


