Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഇനി കാത്തിരിപ്പ്...

ഇനി കാത്തിരിപ്പ് വേണ്ട; റെഡ്മി 15 5G പുറത്ത്

text_fields
bookmark_border
ഇനി കാത്തിരിപ്പ് വേണ്ട; റെഡ്മി 15 5G  പുറത്ത്
cancel

7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയുള്ള റെഡ്മി 15 5G പുറത്തിറങ്ങി. 33W ഫാസ്റ്റ് ചാർജിങ്, ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ്, 144Hz ഡിസ്‌പ്ലേ ഇതെല്ലാം ഈഫോണിന്‍റെ മികവുകളാണ്. കൂടാതെ, കണ്ണിന് സംരക്ഷണം നൽകുന്ന മൂന്ന് TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിനുണ്ട്. അതുപോലെ 50 മെഗാപിക്സലിന്‍റെ പിൻ ക്യാമറയാനുള്ളത്. ഗൂഗിളിന്‍റെ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ AI ഫീച്ചറുകളുള്ള ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2.0ലാണ് ഇത് പ്രവർത്തിക്കുന്നത്.
ഓഗസ്റ്റ് 28 മുതൽ ആമസോൺ, ഷവോമി ഇന്ത്യ വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ വഴി ഹാൻഡ്‌സെറ്റ് വാങ്ങാം. ഫ്രോസ്റ്റഡ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളാണുള്ളത്.

റെഡ്മി 15 5G: സവിശേഷതകളും ഫീച്ചറുകളും

  • 6.9 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,340 പിക്സൽസ്) ഡിസ്‌പ്ലേ.
  • 144Hz വരെയുള്ള റിഫ്രഷ് റേറ്റ്, 288Hz ടച്ച് സാംപ്ലിങ് റേറ്റ്
  • 850 nits പീക്ക് ബ്രൈറ്റ്‌നസ് ലെവൽ.
  • TÜV റൈൻലാൻഡ് സർട്ടിഫിക്കേഷൻ.
  • സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 SoC ചിപ്‌സെറ്റ്.
  • 8GB വരെയുള്ള LPDDR4x റാമ്, 256GB വരെയുള്ള UFS 2.2 ഓൺബോർഡ് സ്റ്റോറേജ് .
  • ഹൈപ്പർഒഎസ് 2.0ലാണ് ഇത് പ്രവർത്തിക്കുന്നത്.
  • രണ്ട് വർഷത്തെ പ്രധാന ഓഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ.
  • ഗൂഗിളിന്‍റെ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ AI ഫീച്ചറുകൾ.
  • AI പിന്തുണയുള്ള 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ.
  • 8 മെഗാപിക്സലിന്‍റെ സെൽഫി ഷൂട്ട്.
  • AI സ്കൈ, AI ബ്യൂട്ടി, AI ഇറേസ് തുടങ്ങിയ AI ഫീച്ചറുകൾ.
  • ഡോൾബി സർട്ടിഫൈഡ് സ്പീക്കറുകൾ.
  • 7,000mAh സിലിക്കൺ-കാർബൺ ബാറ്ററി.
  • 33W വയർഡ് ഫാസ്റ്റ് ചാർജിങ്
  • 18W വയർഡ് റിവേഴ്സ് ചാർജിങ്.
  • ഫിംഗർപ്രിന്‍റ് സെൻസറുണ്ട്.
  • IP64 റേറ്റിങ്, ഐആർ ബ്ലാസ്റ്റർ.
  • 5G, 4G, ബ്ലൂടൂത്ത്, വൈ-ഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ.
  • 168.48×80.45×8.40 മില്ലിമീറ്റർ വലിപ്പം 217 ഗ്രാം ഭാരം.
Show Full Article
TAGS:Amazon Offers Redmi 
News Summary - Redmi 15 5G launched
Next Story